For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്‍വാങ്ങി? പൈങ്കിളിയുടെ ശിവനെന്ത് പറ്റി? കാരണം തിരക്കി ആരാധകർ

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടിയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. വളരെ പെട്ടെന്നാണ് പുതിയ പരിപാടിക്ക് ആരാധകരായത്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ തന്നെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഉപ്പും മുളകിനെ വെല്ലുമോ ചക്കപ്പഴമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. ഇരുപരിപാടികളും തമ്മില്‍ സമാനതകളില്ലേയെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ ആശയക്കുഴപ്പങ്ങളും മാറുകയായിരുന്നു. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചക്കപ്പഴത്തേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

  ചക്കപ്പഴത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുന്‍ സോമശേഖറായിരുന്നു. നര്‍ത്തകനായ അര്‍ജുന്‍ ടിക് ടോക്കിലും സജീവമായിരുന്നു. ഭാര്യ സൗഭാഗ്യ വെങ്കിടേഷിനൊപ്പമുള്ള ടിക് ടോക് വീഡിയോകള്‍ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് താന്‍ അഭിനേതാവായി എത്തുന്നതെന്ന് താരം പറഞ്ഞിരുന്നു. കോണ്‍സ്റ്റബിളായ ശിവന്‍ ഇടയ്ക്കിടയ്ക്ക് സസ്‌പെന്‍ഷനിലാവാറുണ്ട്. പൈങ്കിളിയും ശിവനും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട് അര്‍ജുന്‍.

  തിരുവനന്തപുരം ശൈലിയിലുള്ള അര്‍ജുന്റെ സംസാരമായിരുന്നു മറ്റൊരു പ്രത്യേകത. ഇതായിരുന്നു സംവിധായകനേയും ആകര്‍ഷിച്ചത്. ഇക്കാരണത്താലാണ് തന്നെ ചക്കപ്പഴത്തിലേക്ക് സംവിധായകന്‍ ക്ഷണിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അര്‍ജുന്‍. അര്‍ജുന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  Arjun

  ചക്കപ്പഴത്തില്‍ നിന്നും പിന്‍മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്നും അര്‍ജുന്‍ കുറിച്ചിട്ടുണ്ട്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അര്‍ജുന്റെ പോസ്റ്റ് വൈറലായി മാറിയതോടെയായിരുന്നു കാരണം തിരക്കി ആരാധകരെത്തിയത്. പുതിയ എപ്പിസോഡ് വന്നപ്പോള്‍ആരാധകര്‍ ചോദിച്ചത് ശിവനെക്കുറിച്ചായിരുന്നു.

  2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

  ശിവന്‍ അണ്ണൻ പോകരുത്, പ്ലീസ്, പരിഹരിക്കാവുന്ന പ്രോബ്ലം ആണെങ്കിൽ ഫ്ളവേഴ്സ് ടീം അത് പരിഹരിക്കണം, പേർസണൽ ലൈഫിൽ ഉള്ള പ്രോബ്ലെംസ് കാരണം ആണെങ്കിൽ പുള്ളിയെ റീപ്ലേസ് ചെയ്ണ്ട. വല്ല സ്ഥലം മാറ്റം ആണെന്ന് പറഞ്ഞാൽ മതി , തിരിച്ചു കൊണ്ടു വരണം അർജുൻ ചേട്ടനെ പ്ലീസ്. അർജുൻ ചേട്ടനെ തിരിച്ചു കൊണ്ടുവരാൻ എല്ലാവരും ഒന്ന് പറയൂ . കമന്റ്സ് ഇട്ട് ആളുകളെ ഒഴിവാക്കാൻ പറ്റുമെങ്കിൽ തിരിച്ചു വിളിക്കാനും പറ്റുമായിരിക്കും. ശിവൻ അളിയൻ പോകുന്നു എന്ന് കേട്ടു. ശിവൻ അളിയൻ പോയാൽ ഒരു ഗുമ്മ് കിട്ടില്ല " പെണ്ണേ പൈങ്കിളി" എന്ന വിളി ഒരുപാട് മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: television
  English summary
  Chakkapazham update: Arjun Somasekhar aka Sivan in Chakkapazham quits the show, fans got confused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X