Just In
- 5 hrs ago
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- 5 hrs ago
അമ്മയുടെ പ്രായമുള്ളവർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, ഭാഗ്യലക്ഷ്മിയ്ക്കെതിരെ പരാതിയുമായി മജിസിയ
- 6 hrs ago
രമ്യയുടെ തലമണ്ട അടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഖാൻ, ഇരുവരെയും വിളിപ്പിച്ച് ബിഗ് ബോസ്
- 8 hrs ago
മകന്റെ ചിത്രത്തിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്, രസകരമായ കമന്റുകളുമായി ആരാധകര്‍
Don't Miss!
- Lifestyle
ആത്മവിശ്വാസം ഉയരും ഈ രാശിക്കാര്‍ക്ക്
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ചന്ദ്ര ലക്ഷ്മണ് വിവാഹിതയാവുന്നു? വരനെ കുറിച്ചുള്ള സൂചനകളാണോ നടി പങ്കുവെച്ചതെന്ന് ആരാധകരും
ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്. സീരിയലുകളില്‍ മാത്രമല്ല ഒരുപാട് സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ അവതരിപ്പിച്ചും ചന്ദ്ര തിളങ്ങി നിന്നിരുന്നു. ഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ചന്ദ്രയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
അതിനും മുന്‍പ് ചന്ദ്ര ലക്ഷ്മണിന്റെ വിവാഹത്തിനാണ് ആരാധകരുടെ കട്ട കാത്തിരിപ്പ്. ഒടുവില്‍ നടി വിവാഹിതയാവാന്‍ പോവുന്നതായി ചില സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. ചന്ദ്ര ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ കൊടുത്ത കമന്റായിരുന്നു ഇതിന് ഉദാഹരണമായി സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നത്.

പലപ്പോഴായി ഒന്ന് രണ്ട് റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നും വര്‍ക്കൗട്ട് ആയില്ല. പക്ഷേ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പിന്നെ ആളുകള്‍ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുമ്പോള്‍ അത് സംഭവിക്കും എന്നുമായിരുന്നു നേരത്തെ വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മണന് പറഞ്ഞിരുന്നത്. 20-25 വയസിനുള്ളില്‍ വിവാഹം കഴിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അന്ന് നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകര്‍ ചൂണ്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ വിവാഹ സൂചനയാണോ എന്ന സംശയമാണ് ബാക്കി.

സാരി ഉടുത്ത് നില്ക്കുന്നൊരു ചിത്രമായിരുന്നു സമൂഹ മാധ്യമത്തിലൂടെ ചന്ദ്ര ലക്ഷ്മണ് പങ്കുവെച്ചത്. നമ്മള് എങ്ങനെയുള്ള ആളെയാണോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള ഒരാളായി ചിലര്‍ മാറി കൊണ്ടിരിക്കുന്നു എന്ന ക്യാപ്ഷനായിരുന്നു ഫോട്ടോയ്ക്ക് താഴെ നടി കൊടുത്തത്. മൂണ്‍ ഗേള്‍, ശക്തയായ സ്ത്രീ, ജീവിതം മനോഹരമാണ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നടി കൊടുത്തിരുന്നു. ഇതിനര്‍ഥം നടിയുടെ വിവാഹത്തെ കുറിച്ചാണോ എന്നായിരുന്നു പലരും ചോദിച്ചത്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും ചന്ദ്ര നല്‍കിയിട്ടില്ല.

ചന്ദ്ര ലക്ഷ്മണ് മലയാള സിനിമയില്‍ അഭിനയിച്ചിട്ട് 9 വര്‍ഷമായി. തമിഴില്‍ രണ്ട് വര്‍ഷവും. മലയാളത്തില്‍ മഴയറിയാതെ എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. ആ സമയത്ത് തമിഴില്‍ തിരക്കായിരുന്നു. രണ്ട് മൂന്ന് പ്രോജക്ട് ഉണ്ടായിരുന്നു. എല്ലാം ഹിറ്റായിരുന്നു. അന്ന് തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തില്‍ നിന്നും വിട്ട് നിന്നതിന് കാരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. അല്ലാതെ മനപൂര്‍വ്വം ഒരു ഇടവേള എടുത്തതല്ല. തമിഴില്‍ 2017 ലാണ് അവസാനമായി അഭിനയിച്ചത്.

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും പറ്റിയ റോളുകള്‍ കിട്ടിയില്ല. അപ്പോഴെക്കും പുതിയ ആളുകള്‍ ധാരാളം വന്നിരുന്നു. അങ്ങനെ ഇടവേള വീണ്ടും നീണ്ടു. ഇനി സിനിമയില്‍ മതി ഒരു റി എന്‍ട്രി എന്നാണ് കരുതുന്നത്. സീരിയല്‍ തല്കാലം മാറ്റി വച്ചിരിക്കുന്നു. മലയാളത്തില്‍ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ച് വരാന്‍ കൊതിക്കുന്നുണ്ടെന്നും ചന്ദ്ര ലക്ഷ്മണ് വ്യക്തമാക്കിയിരുന്നു. അതിനൊപ്പം ചന്ദ്ര ലക്ഷ്മണ് അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകളില്‍ സത്യമില്ലെന്നും നടി പറഞ്ഞിരുന്നു.