വിശാൽ പെട്ടെന്ന് സ്ത്രീകളിൽ വീഴും, ആ ബന്ധങ്ങളിൽ സംഭവിച്ചത്; ധൻസികയ്ക്ക് അറിയാം: ചാർമിള
വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നടൻ വിശാൽ. നടി സായ് ധൻസികയെയാണ് വിശാൽ ജീവിത പങ്കാളിയാക്കുന്നത്. കുറച്ച് കാലമായുള്ള
പ്രണയത്തിന് ശേഷമാണ് വിവാഹം. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മാധ്യമങ്ങളിൽ നിന്നും മറച്ച് വെച്ചു. നേരത്തെ പല തവണ വിശാലിനെക്കുറിച്ച് ഗോസിപ്പ് വന്നെങ്കിലും അപ്പോഴൊന്നും ധൻസികയുടെ പേര് ഉയർന്ന് വന്നിരുന്നില്ല. വിവാഹം ആഗസ്റ്റ് മാസത്തിലാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാർമിള.
വിശാൽ വിവാഹിതനാകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ചാർമിള പറയുന്നു. ധൻസിക നല്ല പെൺകുട്ടിയാണ്. ഒരു സിനിമയിൽ ധൻസികയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത ആളാണ്. വിശാലും ധൻസികയും നല്ല ജോഡിയാണെന്ന് ചാർമിള പറയുന്നു. എത്ര ഹീറോകളുടെ പ്രണയങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ വിവാഹം ചെയ്ത് ഡിവോഴ്സ് ആകുന്നു. അതിനേക്കാൾ നല്ലത് ലോക കണ്ട് എല്ലാം മനസിലാക്കി വിവാഹം ചെയ്യുന്നതാണ്. പക്വതയുള്ള പ്രായത്തിലാണിപ്പോൾ വിശാൽ.

ധൻസികയും ചെറിയ കുട്ടിയല്ല. 37 വയസുണ്ട്. വെറുതെയുള്ള ആകർഷണത്തിനപ്പുറം ഒരു തുണ വേണം എന്ന് കരുതി അവർ ജീവിതം തുടങ്ങുകയാണ്. വിശാലിനെക്കുറിച്ച് വന്ന ഗോസിപ്പുകൾ ധൻസികയ്ക്ക് അറിയാം. പ്രണയ പരാജയങ്ങൾക്ക് കാരണം എന്താണെന്ന് എനിക്കറിയില്ല. ധൻസികയോട് ചോദിച്ചാൽ പറയും. തീർച്ചയായും അവൾ ചോദിച്ചിട്ടുണ്ടാകും. ഇത്രയും പേരെ പ്രണയിച്ചിട്ട് എന്തുകൊണ്ട് അവരെ വിട്ടുകളഞ്ഞു എന്ന്. വിശാൽ വിശദീകരണം കൊടുത്ത ശേഷമാണ് വിവാഹം നടക്കുന്നത്. വിശാൽ നൽകിയ മറുപടികൾ ബോധ്യപ്പെട്ടത് കൊണ്ടാണ് ധൻസിക വിവാഹത്തിന് തയ്യാറായതെന്നും ചാർമിള പറയുന്നു.
വിശാൽ വളരെ സോഫ്റ്റാണ്. സ്ത്രീകളിൽ പെട്ടെന്ന് വീഴാനുള്ള ചാൻസുണ്ട്. ഗമയുള്ള ആളല്ല. പ്രണയിച്ചവരെ വിശ്വസിച്ചു. എനിക്കറിയാവുന്നിടത്തോളം വിശാൽ ആരെയും കബളിപ്പിച്ചിട്ടില്ല. ഒരു സ്ഥാനത്തിരിക്കുന്ന ആളാണ് വിശാൽ. മറ്റുള്ളവരെ പറ്റിക്കില്ലെന്നും ചാർമിള പറയുന്നു.

47 കാരനാണ് വിശാൽ. 2018 ൽ അനിഷ അല്ല റെഡ്ഡി എന്ന പെൺകുട്ടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞാണ്. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്നും ഇരുവരും പിന്മാറി. മറ്റൊരു വിവാഹത്തിന് നടനന്ന് തയ്യാറായില്ല. വരലക്ഷ്മി ശരത്കുമാർ ഉൾപ്പെടെയുള്ള നടിമാരുമായി വിശാൽ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ രണ്ട് പേരും ഇത് നിഷേധിച്ചു. വരലക്ഷ്മി ഇന്ന് വിവാഹിയാണ്. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്.
വിശാലിന്റെ ആരോഗ്യ നില സംബന്ധിച്ച് അടുത്തിടെ പല അഭ്യൂഹങ്ങളും വന്നു. രണ്ട് കൻമ ആരോഗ്യം മോശമായ അവസ്ഥയിൽ നടനെ പൊതുവേദിയിൽ കണ്ടു. വിറയ്ക്കുന്ന കെെകളോടെ മെെക്കിൽ സംസാരിക്കുന്ന വിശാലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെറലായി. തനിക്ക് പനിയായിരുന്നെന്നാണ് വിശാൽ നൽകിയ വിശദീകരണം. അടുത്തിടെ മറ്റൊരു പൊതുവേദിയിലും തളർന്ന് വീഴാറായ വിശാലിനെ ആരാധകർ കണ്ടു.
ഇതോടെ ചോദ്യങ്ങൾ വന്നു. വിശാലിന്റെ ആരോഗ്യ സ്ഥിതയെക്കുറിച്ച് പല വാദങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. വിശാലിന്റെ മദ്യപാനമാണ് ആരോഗ്യം മോശമാകാൻ കാരണമെന്ന് ചിലർ വാദിച്ചു. എന്നാൽ മദ്യപാനം താൻ വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചതാണെന്ന് വിശാൽ വ്യക്തമാക്കിയിട്ടുണ്ട്. വിശാൽ-ധൻസിക വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമാ സംഘടന നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തിന്റെ പുതിയ കെട്ടിടം പണിത ശേഷമേ വിവാഹമുണ്ടാകൂ എന്ന് നേരത്തെ വിശാൽ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായി.


Click it and Unblock the Notifications











