ജയറാമിന്റെ ന്യൂ ലുക്ക് കണ്ടോ, കിടിലനായിട്ടില്ലേ....
ന്യൂ ജനറേഷനെന്നും മറ്റും പറഞ്ഞ് മലയാള സിനിമ മാറിയപ്പോള്‍ ചില പഴയ നടന്മാരൊക്കെ ലുക്ക് മാറ്റി പരീക്ഷിച്ചു. എന്നാല്‍ അതിലൊന്നും പെടാതെ ഒഴിഞ്ഞു മാറി നടക്കുകായിരുന്നു ജനപ്രിയ നായകന്‍ ജയറാം.
എന്നാല്‍ അടുത്തിടെ സിനിമകള്‍ കുറച്ചതോടെ ജയറാം ലുക്കില്‍ ശ്രദ്ധ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. താടിയും മീശയും നീട്ടി വളര്‍ത്തിയ ലുക്കിന് ശേഷം പുതിയ മറ്റൊരു ലുക്കുമായി ഇറങ്ങിയിരിക്കുകയാണ് താരം.

ന്യൂ ലുക്ക് എന്ന് പറഞ്ഞ് ജയറാം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിയ ഫോട്ടായാണിത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ മീശപിരിച്ചു നില്‍ക്കുന്ന ജയറാമിന്റെ പുതിയ ലുക്ക് എങ്ങനെയുണ്ട്, കലക്കിയിട്ടില്ലേ...
ഫോട്ടോ പോസ്റ്റ് ചെയ്‌തെങ്കിലും ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണോ എന്നോ മറ്റോ ഉള്ള വിവരങ്ങളൊന്നും നടന്‍ നല്‍കിയിട്ടില്ല. അമേരിക്കയില്‍ 'ജയറാം ഷോ' നടത്തി തിരിച്ചുവന്നതിന് ശേഷമാണ് പുതിയ ലുക്ക് സ്വീകരിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications