»   » മേക്കപ്പ് അധികമൊന്നുമില്ല, പക്ഷെ ചുണ്ടിലെ ചുവപ്പിന് ഒരു കുറവുമില്ല... മീരാജാസ്മിൻറെ ഇപ്പോഴത്തെ കോലം!

മേക്കപ്പ് അധികമൊന്നുമില്ല, പക്ഷെ ചുണ്ടിലെ ചുവപ്പിന് ഒരു കുറവുമില്ല... മീരാജാസ്മിൻറെ ഇപ്പോഴത്തെ കോലം!

By: Rohini
Subscribe to Filmibeat Malayalam

ചുണ്ടിൽ ലിപ്സ്റ്റിക് കൂടിയതിൻറെ പേരിൽ ഏറെ വിമർശിക്കപ്പെട്ട നായികയാണ് മീര ജാസ്മിൻ. ലേഡീസ് ആൻറ് ജെൻറിൽമാൻ, മൊഹബ്ബത്ത് എന്നീ ചിത്രങ്ങളിലൊക്കെ ഈ ലിപ്സ്റ്റിക് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴും ലിപ്സ്റ്റിക്കിനോടുള്ള മീരയുടെ പ്രിയം കുറഞ്ഞിട്ടില്ല.

പിന്നെയും പണി കിട്ടി.. ആ വാർത്തയും വ്യാജം.. ദിലീപ് കാരണം കഷ്ടപ്പെടുന്ന ഒരേ ഒരാൾ!!

വിവാഹ ശേഷം മീരാ ജാസ്മിനെ അങ്ങനെ പുറത്ത് കാണാറില്ല. പൊതു പരിപാടികളിൽ നിന്നും സിനിമകളിൽ നിന്നും അല്പം അകലം പാലിച്ച് കഴിയുന്ന മീരയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മേക്കപ്പ് ഒന്നും അധികമിട്ടിട്ടില്ലെങ്കിലും ചുണ്ടിലെ ലിപ്സ്റ്റിക്കിന് ഒരു കുറവുമില്ല.

meera-jasmine

അനിൽ ജോൺ ടൈറ്റസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ വളരെ സെലക്ടീവാണ് മീരാ ജാസ്മിൻ. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുന്ന മീര നല്ല വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

പത്ത് കൽപനകൾ എന്ന ചിത്രമാണ് മീരയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മീര എത്തിയത്. മഴനീർത്തുള്ളികൾ, ഇതിനുമപ്പുറം എന്നീ ചിത്രങ്ങൾ മീര പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിൻറെ റിലീസിനായി കാത്തിരിയ്ക്കുകയാണ് മീര.

English summary
Check out Meera Jasmine's new photo
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam