ഇതാണോ മോഹന്‍ലാലിന്റെ ലോഹം സ്‌റ്റൈല്‍?
മീശ മാധവന്‍ മീശ പിരിക്കുമ്പോലെയല്ല ലാലേട്ടന്‍ പിരിച്ചാല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ലോഹം എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് വീണ്ടും മോഹന്‍ലാലിനെ മീശ പിരിപ്പിയ്ക്കുന്നു എന്ന് കേട്ടിരുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ താഴെ കാണുന്നതായിരിക്കും ലോഹത്തിലെ മോഹന്‍ലാലിന്റെ ഒരു ഗെറ്റപ്പ്.
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍സന്റ് ഗോമസ് സ്‌റ്റൈലിലാണ് ലോഹത്തില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ്. മീശ ഒരല്‍പം താഴോട്ട് വളര്‍ത്തിയ ശേഷം പിരിച്ചുവയ്ക്കുന്നതായിരുന്നു വിന്‍സെന്റ് ഗോമസിന്റെ സ്‌റ്റൈല്‍. ഒരുപാട് ചിത്രങ്ങളില്‍ മുമ്പ് മോഹന്‍ലാല്‍ മീശ പിരിച്ചെങ്കിലും രാജാവിന്റെ മകനിലെ മീശ ഒരല്പം വ്യത്യസ്തമായിരുന്നു.

കേരളത്തിലെ സ്വര്‍ണക്കടത്ത് ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പില്‍ ലാല്‍ എത്തുന്നുണ്ടെന്നാണ് സൂചന. നേരത്തെ പുറത്തുവിട്ട ലുക്കില്‍ മെലിഞ്ഞ് അല്പം കൂടെ സുന്ദരനായിട്ടുണ്ട്. അതില്‍ മീശ പിരിച്ചിട്ടും ഉണ്ടായിരുന്നില്ല.
ചിത്രത്തില്‍ ലാലിന്റെ ഗെറ്റപ്പിനെ കുറിച്ച് നേരത്തെ ഒത്തിരി കിംവദികള്‍ പ്രചരിച്ചിരുന്നു. രാജു എന്ന കാര്‍ ഡ്രൈവറുടെ വേഷത്തിലാണ്‍ മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. എന്ത് തന്നെയായാലും ഉസ്താദ്, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ ചിത്രത്തിലൊക്കെ ലാല്‍ മീശ പിരിച്ചപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിയ്ക്കും എന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications