»   »  കാവ്യ - ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു, ഇങ്ങനെയൊക്കയേ കാണാന്‍ പറ്റൂ, കണ്ടോളൂ...

കാവ്യ - ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു, ഇങ്ങനെയൊക്കയേ കാണാന്‍ പറ്റൂ, കണ്ടോളൂ...

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവനെ പുറത്തൊന്നും കാണാറേ ഇല്ല എന്നാണ് ആരാധകരുടെ പരാതി. ഫേസ്ബുക്കില്‍ പോലും കാവ്യ മാധവന്‍ എത്തുന്നില്ല. ഈ സാഹചര്യത്തില്‍ കാവ്യയുടെയും ദിലീപിന്റെയും പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

2 രൂപ ഒപി ടിക്കറ്റെടുത്ത് സുഖിക്കാന്‍ വരുന്ന ഞരമ്പുരോഗികള്‍.. ഒരു വനിതാ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

മീനാക്ഷിയുണ്ട്, ഫോട്ടോയിലും വീഡിയോയിലും ഒന്നും കാവ്യയെ കാണുന്നില്ലല്ലോ... ഇത് അത് തന്നെ..

പതിവുപോലെ ദിലീപും കാവ്യയുമൊന്നിച്ചുള്ള സ്വകാര്യ യാത്രയ്ക്കിടെ ആരോ എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീന്‍സും ടോപ്പുമാണ് കാവ്യയുടെ വേഷം. ഇതുവരെ പുറത്തുവന്ന കാവ്യ ദിലീപ് ചിത്രങ്ങള്‍ കാണാം.

ഇപ്പോള്‍ വൈറലാകുന്നത്

ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ശേഷം കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളൊന്നും പുറത്ത് വന്നട്ടില്ല. ഇതുപോലെ എവിടെയെങ്കിലും സ്വകാര്യ യാത്ര ചെയ്യുമ്പോള്‍ പിന്നാലെ പോകുന്ന പാപ്പരാസികള്‍ പരത്തിയ ചില ചിത്രങ്ങള്‍ മാത്രമാണ് പുറത്ത് വന്നത്.

കാവ്യയെ കാണുന്നില്ല

വിവാഹ ശേഷം കാവ്യയെ പുറത്തെങ്ങും കാണുന്നില്ല എന്ന പരാതിയും ആരാധകര്‍ക്കിടയിലുണ്ട്. പൊതു പരിപാടികളിലോ, സ്വകാര്യ വിരുന്നുകളിലോ കാവ്യ പങ്കെടുക്കാറില്ല. എന്തിനേറെ പറയുന്നു, വിവാഹ ശേഷം ഫേസ്ബുക്കില്‍ പോലും കാവ്യ പ്രത്യക്ഷപ്പെട്ടില്ല.

പരാതിയുമായി കാവ്യ

ദിലീപുമായുള്ള വിവാഹ ശേഷം നടന്ന സൈബര്‍ ആക്രമണത്തിനെതിരെ കാവ്യ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള കമന്റുകളും ട്രോളുകളും വന്നതോടെയാണ് കാവ്യ പ്രതികരിച്ചത്. കാവ്യയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.

English summary
Check the new photos of Kavya - Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam