'ജ്യോതിക മരുമകളായി വരരുതെന്ന് സൂര്യയുടെ പിതാവ്; കാർത്തിയെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചത് ഭയം കൊണ്ട്'
തമിഴകത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജ്യോതികയും സൂര്യയും. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ജ്യോതികയും സൂര്യയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം ജ്യോതിക അഭിനയ രംഗത്ത് നിന്ന് പിൻമാറി. ചന്ദ്രമുഖി ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച് കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ജ്യോതികയുടെ പിൻമാറ്റം.
മറുവശത്ത് സൂര്യ സൂപ്പർ സ്റ്റാറായി ഉയരുകയും ചെയ്തു. 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയുടെ റീമേക്കായിരുന്നു സിനിമ. രണ്ട് നടിമാരുടെയും തിരിച്ചു വരവായതിനാൽ തന്നെ ഈ സിനിമകൾ ആരാധകർ ഏറ്റെടുത്തു.
ജ്യോതികയുടെ രണ്ടാം വരവിൽ വലിയ പിന്തുണ ഭർത്താവ് സൂര്യ നൽകുന്നുണ്ട്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം കാതൽ എന്ന സിനിമയിലും ജ്യോതിക നായികയായെത്തുന്നു. ജ്യോതികയും സൂര്യയും തമ്മിലുള്ള വിവാഹ സമയത്ത് സൂര്യയുടെ കുടുംബത്തിൽ എതിർപ്പുകളുണ്ടായിരുന്നെന്നാണ് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറയുന്നത്.

ജ്യോതിക മതം മാറിയ ശേഷമാണ് സൂര്യയെ വിവാഹം കഴിക്കുന്നത്. സ്വന്തം സമുദായത്തിന് പുറത്തുള്ളയാൾ, സിനിമാ നടി എന്നീ കാരണങ്ങളാൽ സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക മരുമകളായി വരുന്നതിനോട് എതിർപ്പുണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.
മാധ്യമങ്ങളിൽ പ്രണയ വാർത്തകൾ വന്നു. സൂര്യ ജ്യോതികയെ വിവാഹം കഴിക്കൂയെന്ന് തീർത്ത് പറഞ്ഞു. മാധ്യമങ്ങളുടെ പ്രചരണവും മറ്റും കടുത്തതോടെയാണ് വിവാഹത്തിന് ശിവകുമാർ സമ്മതം പറഞ്ഞത്. ഒരു നടി എന്റെ വീട്ടിൽ മരുമകളായി വരരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.മൂത്തയാൾ അവരുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു.
ഇളയ മകൻ നമ്മുടെ ജാതിയിൽ നിന്ന് തന്നെ വിവാഹം കഴിച്ചെന്നും ശിവകുമാർ പറയുകയുണ്ടായി. കാർത്തിക്കിനെയും മറ്റൊരു നടിയെയും ചേർത്ത് ഗോസിപ്പുകൾ വരുന്നുണ്ടായിരുന്നു. അവർ ഒരുമിച്ചഭിനയിച്ച സിനിമ സൂപ്പർ ഹിറ്റായി. സ്വാഭാവികമായും ശിവകുമാറിന് ഭയം വന്നു. സൂര്യയെ പോലെയാവുമെന്ന കരുതി തങ്ങളുടെ സ്വന്തക്കാരായ പെണ്ണിനെ കല്യാണം കഴിപ്പിച്ചു. ജാതി എത്രത്തോളം ഉള്ളിലുണ്ടെന്ന് നോക്കൂ.
വിവാഹം കഴിഞ്ഞ ശേഷം ജ്യോതിക അഭിനയിക്കരുതെന്ന് സൂര്യയുടെ കുടുംബത്തിനുണ്ടായിരുന്നു. ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നതിനെ കുടുംബം എതിർത്തു. എന്നാൽ സൂര്യയുടെ പിന്തുണയോടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. നിരവധി ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയെ വീട്ടിലിരുത്തിയാൽ ശരിയാവുമോയെന്നും ചെയ്യാർ ബാലു ചോദിച്ചു. ആഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇവർ.

അതേസമയം സൂര്യയും ജ്യോതികയും മാതൃകാ ദമ്പതികളായി ഇപ്പോഴും മുന്നോട്ട് പോവുകയാണ്. അഭിനയ രംഗത്ത് നിന്ന് വന്ന ഇടവേള വന്നെങ്കിലും തിരിച്ച് വന്നപ്പോൾ നല്ല അവസരങ്ങൾ ജ്യോതികയെ തേടി വന്നു. അന്നും ഇന്നും കരിയറിന് പ്രാധാന്യം നൽകുന്നവരാണ് ജ്യോതികയും സൂര്യയും.
സൂര്യയും ഇപ്പോൾ കരിയറിന്റെ മികച്ച സമയത്താണ് നിൽക്കുന്നത്. ജയ് ഭീം, സൂററെെ പോട്ര് എന്നീ സിനിമകളുടെ വിജയമാണ് ഇതിന് തുണച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും കഴിഞ്ഞ വർഷം സൂര്യക്ക് ലഭിച്ചു.


Click it and Unblock the Notifications