'ഐശ്വര്യയ്ക്കും അഭിഷേകിനുമിടയിലുള്ള ഈ​ഗോ ക്ലാഷ് തീർത്തത് ബച്ചൻ, തീയില്ലാതെ പുകയുണ്ടാകില്ല'; ചെയ്യാറു ബാലു!

സെലിബ്രിറ്റികളുടെ ജീവിതം എന്നും ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. അവരുടെ സ്വകാര്യ ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും നടക്കുന്നതെല്ലാം അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. സോഷ്യൽമീഡിയ സജീവമായതോടെ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അതിവേ​ഗത്തിൽ ആരാധകരിലേക്ക് എത്താനും തുടങ്ങി. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പ്രചരിക്കുന്ന വാർത്ത ബോളിവുഡിലെ ഐഡിയൽ കപ്പിളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ്.

ഇതുവരെയും ഇതൊരു ​ഗോസിപ്പ് മാത്രമാണ്. ഇരുവരുമോ അല്ലെങ്കിൽ താരജോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഒന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ചില സാഹചര്യങ്ങളിലെ താരങ്ങളുടെ പെരുമാറ്റവും മറ്റും വിലയിരുത്തിയാണ് താരങ്ങൾ വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്.

Aishwarya Rai, Abhishek Bachchan

അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കവെ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലായിരുന്നു. എപ്പോഴും തന്റെ വിവാഹ മോതിരം കൈകളിൽ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അതൊക്കെയാണ് ​ഗോസിപ്പുകൾ പ്രചരിക്കാൻ കാരണമായത്. ബച്ചൻ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ സ്വന്തം കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം താരദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ തീയുണ്ടാകാതെ പുകയുണ്ടാകില്ലെന്നാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറയുന്നത്. മുമ്പും ഐശ്വര്യയ്ക്കും അഭിഷേകിനുമിടയിൽ ഈ​ഗോ ക്ലാഷ് ഉണ്ടായിട്ടുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.

ആ​ഗായം തമിഴിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലു ബോളിവുഡ് താരജോഡികളെ കുറിച്ച് വാചാലനായത്. 'ഐശ്വര്യയും അഭിഷേകും ഇതുവരെ വലിയ ​വിവാ​ദങ്ങളിൽ ഉൾപ്പെടാത്തവരാണ്. അവർ ഇരുവരും മാതൃക ദമ്പതികളെപോലെയാണ്. സിനിമാ ഫാമിലിയായതുകൊണ്ട് അണ്ടർസ്റ്റാന്റിങ് ഉണ്ടാകുമെന്ന് മനസിലായിട്ടാകാം ഐശ്വര്യ അഭിഷേകുമായുള്ള വിവാ​ഹത്തിന് ഒരുങ്ങിയത്. കണ്ണ് പെടാൻ പാകത്തിലുള്ള ജോഡിയാണ് ഇരുവരും.'

'തമിഴ് സിനിമയോട് എപ്പോഴും താൽപര്യമുണ്ട് ഐശ്വര്യയ്ക്ക്. അടുത്തിടെ കാനിൽ പങ്കെടുക്കാൻ ഐശ്വര്യ ഒറ്റയ്ക്കാണ് പോയത്. വിവാഹമോചനത്തിന് പ്രായ പരിധിയില്ലല്ലോ. കുറച്ചുനാൾ മുമ്പ് ഐശ്വര്യയ്ക്ക് തന്നെക്കാൾ ആരാധകരുള്ളത് അഭിഷേകിൽ ഈ​ഗോ ക്ലാഷിന് കാരണമായിരുന്നു.'

Aishwarya Rai, Abhishek Bachchan

'അന്ന് ഐശ്വര്യയ്ക്കും അഭിഷേകിനുമിടയിലുള്ള ഈ​ഗോ ക്ലാഷ് കണ്ടുപിടിച്ചതും തീർത്തതും ബച്ചൻ സാറാണ്. തുടർച്ചയായി മൂന്ന് പടം ചെയ്ത് നീ വിജയിപ്പിച്ചാൽ നിന്നെ പുകഴ്ത്താനും ആൾക്കൂട്ടം ഉണ്ടാകും. നിന്റെ ഈ​ഗോ വലിച്ചെറിഞ്ഞ് കളയൂ. നിന്റെ ഭാര്യയാണ് ഐശ്വര്യ അതിൽ നീ അഭിമാനിക്കൂവെന്നാണ് ബച്ചൻ സാർ അഭിഷേകിനോട് പറഞ്ഞത്.'

'അതിനുശേഷം അഭിഷേക് ഒരുപാട് മാറി. ഇപ്പോൾ വീണ്ടും ഐശ്വര്യ-അഭിഷേക് വിവാഹമോചനം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വരുമ്പോൾ തീയില്ലാതെ പുകയുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയും കാലത്തിന് അപ്പുറം പന്ത്രണ്ട് വയസ് പ്രായമുള്ള മകൾ ഉള്ളപ്പോൾ എന്തിനാണ് ഇരുവർക്കും ഇടയിൽ പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നും', ചെയ്യാറു ബാലു പറയുന്നു.

അതേസമയം ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിലുള്ള കോൾഡ് വാർ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളിലൂടെ വ്യക്തമാണ്. ദീപാവലി, പൂജ പാർട്ടികളിൽ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചർച്ചകളിൽ നേടിയിരുന്നു. ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്.

അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്യുടെ ജന്മവാർഷികത്തിൽ മകൾ ആരാധ്യ അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് കുടുംബ ഫോട്ടോയിൽ നിന്നും ജയ ബച്ചൻ അടക്കം മറ്റ് കുടുംബ അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് കളഞ്ഞ് ഫോട്ടോയിട്ടതും വാർത്തായിരുന്നു.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X