'ധനുഷ് വീട്ടിൽ വരാതായി; അമലയ്ക്ക് രജിനികാന്തിന്റെ മുന്നറിയിപ്പും; മരുമകനെ പഠിപ്പിക്കെന്ന് മാധ്യമങ്ങൾ'
കരിയറിൽ ഉയരങ്ങളിലേക്ക് കുതിക്കവെയാണ് അമല പോളിന്റെ ജീവിതത്തിൽ പെട്ടെന്ന് മാറ്റങ്ങളുണ്ടാവുന്നത്. സംവിധായകൻ എഎൽ വിജയുമായുള്ള പ്രണയം, വിവാഹം, മൂന്ന് വർഷത്തിനുള്ളിലെ വേർപിരിയൽ, ഇതിനിടെ സിനിമാ ലോകത്തുണ്ടായ വിവാദങ്ങൾ, കാമുകന്റെ വഞ്ചന തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ അമല പോൾ ഇതിനകം അഭിമുഖീകരിച്ചു. ഈ താളപ്പിഴകൾ നടിയുടെ കരിയർ ഗ്രാഫിനെയും ഒരു പരിധിവരെ ബാധിച്ചു. എങ്കിലും അമലയ്ക്കിന്നും അവസരങ്ങളുണ്ട്. അടുത്തിടെ ബോളിവുഡിൽ ഉൾപ്പെടെ നടിക്ക് സാന്നിധ്യം അറിയിക്കാനായി.
2014 ലാണ് സംവിധായകൻ എഎൽ വിജയ്നെ അമല പോൾ വിവാഹം ചെയ്തത്. ഇരുവരും 2017 ൽ വേർപിരിഞ്ഞു. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോളോ എഎൽ വിജയോ എവിടെയും പറഞ്ഞിട്ടില്ല. അമല വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. എഎൽ വിജയ് ഇതിനിടെ രണ്ടാമതും വിവാഹിതനായി. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എഎൽ വിജയ് വിവാഹം ചെയ്തത്.

നടൻ ധനുഷുമായി അമല പോൾ പ്രണയത്തിലാണെന്ന് ഇതിനിടെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അമല നിഷേധിക്കുകയാണുണ്ടായത്. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് നടി വ്യക്തമാക്കി. എന്നാൽ ധനുഷ് അമല പോൾ ബന്ധം നടന്റെ കുടുംബജീവിതത്തിൽ വരെ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറയുന്നത്.
വിഐപി എന്ന സിനിമയിൽ അമലയും ധനുഷും ഒരുമിച്ച് അഭിനയിക്കവെ വന്ന ഗോസിപ്പിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. 'പൊതുവെ ധനുഷിനൊപ്പം അഭിനയിക്കുന്ന നടിമാരെക്കുറിച്ച് ഗോസിപ്പുകൾ വരും. അമല പോളുമായി അടുത്തപ്പോൾ ധനുഷ് വീട്ടിലേക്ക് പോകാതെയായി. ധനുഷിന്റെ അമ്മായിച്ഛനായ രജിനികാന്തിന് ടെൻഷനായി. നേരെ അമല പോൾ താമസിച്ച അപ്പാർട്ട്മെന്റിലേക്ക് പോയി'
'അവനൊരു കുടുംബസ്ഥനാണ്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, എന്ന് പറഞ്ഞു. ആ മുന്നറിയിപ്പ് വലിയ തോതിൽ ചർച്ചയായി. നിങ്ങളുടെ മരുമകനോടല്ലെ ഇത് ചോദിക്കേണ്ടത് ഈ പെൺകുട്ടിയോടാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഇതെല്ലാം മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. ചിലപ്പോൾ അത് ശരിയായിരിക്കാം. ഭർത്താവ് രണ്ട് മാസത്തോളം വീട്ടിൽ വന്നില്ലെങ്കിൽ ഏത് സ്ത്രീയും തന്റെ അച്ഛനോടാണ് പരാതിപ്പെടുക,' ചെയ്യാറു ബാലു പറയുന്നു.
പിന്നീട് അമല പോളിന് തമിഴിൽ അവസരങ്ങൾ ഇല്ലാതായെന്ന് ചെയ്യാറു ബാലു പറയുന്നു. മുൻനിര നായകൻമാർക്കൊപ്പം അഭിനയിച്ച നടിക്ക് സിനിമകൾ ലഭിക്കാതായി. ഇത് അമല പോളിനെ കാര്യമായി ബാധിച്ചു. സിനിമാ ലോകത്തിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാനായില്ലെന്ന് അമല തിരിച്ചറിഞ്ഞു. പക്ഷെ സിനിമാ ലോകത്തേക്ക് വന്നാൽ പിന്നീട് പുറത്ത് പോകാനും സാധിക്കില്ല. ഇതോടെയാണ് നടി ആത്മീയതയിലേക്ക് തിരിയുന്നത്. കുറച്ച് കാലം പോണ്ടിച്ചേരിയിലായിരുന്നു. വിശ്വസിച്ച മനുഷ്യരെല്ലാം വേറൊരു മുഖം കാണിച്ചതിനാലാണ് അമല ആത്മീയതിലേക്ക് മുഴുകിയതെന്നും ചെയ്യാറു ബാലു പറയുന്നു.

അതേസമയം അമല പോളിന്റെ കരിയറിൽ ഇടവേള വരാൻ കാരണം അവസരങ്ങൾ ലഭിക്കാത്തതാണോ എന്ന് വ്യക്തമല്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമാ രംഗത്ത് നിന്ന് മനപ്പൂർവം മാറി നിൽക്കുകയായിരുന്നു എന്നാണ് അമല പറഞ്ഞത്. അച്ഛന്റെ മരണമുൾപ്പെടെയുള്ള സംഭവങ്ങൾ നടിയെ ഏറെ ബാധിച്ചിരുന്നു. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അമല പോൾ.
ടീച്ചർ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ആടുജീവിതം എന്ന സിനിമയും റിലീസിനൊരുങ്ങുന്നു. പൊതുവേ ഗോസിപ്പുകളോട് അമല പോൾ പ്രതികരിക്കാറില്ല. ചെയ്യാറു ബാലുവിന്റെ വാദങ്ങൾ ഇതിനകം തമിഴ് മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications