'പ്രിയാമണി ഭർത്താവിന്റെ നിയന്ത്രണത്തിലെന്ന് സംസാരം; തെലുങ്ക് ചിത്രത്തിൽ ​ഗ്ലാമറസായി അഭിനയിച്ചത് പ്രശ്നമായി'

കരിയറിനൊപ്പം കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന നടിയാണ് പ്രിയാമണി. 2017 ൽ വിവാഹിതയായ ശേഷം സിനിമാ രം​ഗത്ത് തുടർന്നെങ്കിലും പിന്നീട് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പ്രിയാമണി വലിയ ശ്രദ്ധ നൽകി. ​ഗ്ലാമറസ് വേഷങ്ങൾ, ഇന്റിമേറ്റ് രം​ഗങ്ങൾ എന്നിവയോട് നോ പറഞ്ഞ താരം തന്റെ ഭർത്താവിനും വീട്ടുകാർക്കും ഇത്തരം രം​ഗങ്ങൾ ബുദ്ധിമുട്ടാകുമെന്നാണ് തുറന്ന് പറയാനും പ്രിയാമണി മടിച്ചില്ല.

കരിയറിന്റെ തുടക്ക കാലത്ത് ​​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ പ്രിയാമണി തയ്യാറായിരുന്നു. ചെന്നെെ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഡാൻസ് നമ്പറും താരം ചെയ്തു. എന്നാൽ ഇന്ന് അതിന് നടി തയ്യാറല്ല. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. വിവാഹ ശേഷം പ്രിയാമണിയെക്കുറിച്ച് സിനിമാ ലോകത്ത് വന്ന സംസാരങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

Priyamani

പ്രിയാമണിയുടെ കരിയറിന്റെ നിയന്ത്രണം ഭർത്താവിന്റെ കൈയിലാണെന്ന് ഒരു ഘട്ടത്തിൽ സിനിമാ ലോകത്ത് പ്രചരണം ഉണ്ടായിരുന്നെന്ന് ഇ​ദ്ദേഹം പറയുന്നു. ഒരു തെലുങ്ക് ചിത്രത്തിൽ വളരെ ​ഗ്ലാമറസായി പ്രിയാമണി അഭിനയിച്ചു. അത് വലിയ പ്രശ്നമായി. സിനിമ ഉപേക്ഷിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായും അന്ന് വാർത്തകൾ വന്നിരുന്നെന്ന് ചെയ്യാറു ബാലു ഓർത്തു.

പ്രിയാമണിയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. പക്ഷെ തുടരെ തമിഴകത്ത് സിനിമകൾ ചെയ്യാത്തതിനാൽ അധികം ചർച്ചയായില്ല. പ്രൊഡക്ഷൻ കമ്പനികളുമായി കോൾ ഷീറ്റിന്റെ പ്രശ്നമൊന്നും പ്രിയാമണിക്ക് വന്നിട്ടില്ല. വിവാദങ്ങളിൽ പെടാതിരിക്കാൻ ഇത് സഹായിച്ചെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. തമിഴിൽ പ്രിയാമണിയുടെ കഴിവ് വേണ്ടത്ര ഉപയോ​ഗപ്പെടുത്തിയില്ലെന്ന അഭിപ്രായം സംവിധായകർക്ക് പോലും ഉണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. ആ​ഗായം തമിഴ് എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

Priyamani

ഭർത്താവിന് തന്റെ കരിയറിന് മേൽ നിയന്ത്രണം ഉണ്ടെന്ന് പ്രിയാമണി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകളുടെ കഥ ഭർത്താവുമായി ചർച്ച ചെയ്യാറുണ്ടെന്നും നടി അന്ന് വ്യക്തമാക്കി. ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കില്ല എന്നത് മുസ്തഫയെ വിവാഹം കഴിച്ച ശേഷം എടുത്ത തീരുമാനമാണെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. എന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകേണ്ട ഉത്തരവാദിത്വം ആണതെന്ന് കരുതുന്നു. അത്തരം രം​ഗങ്ങൾ വന്നാൽ കംഫർട്ടബിൾ അല്ലെന്ന് തുറന്ന് പറയുമെന്നും താരം വ്യക്തമാക്കി.

അടുത്തിടെ ഹിസ് സ്റ്റോറി എന്ന സീരിസിൽ അഭിനയിക്കവെ ഇന്റിമേറ്റ് രം​ഗം ഒഴിവാക്കിയതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചിരുന്നു. സീരിസിൽ ഭർത്താവുമായുള്ള ഒരു ഇന്റിമേറ്റ് രം​ഗമുണ്ട്. കഥ പറയുമ്പോൾ സംവിധായകൻ ഈ രം​ഗത്തെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ ഓൺസ്ക്രീനിൽ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ തയ്യാറല്ലെന്ന് കരാറിൽ എഴുതിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കവിളിൽ ഒരു ചുംബനത്തിനപ്പുറം അത്തരത്തിലുള്ള ഒരു രം​ഗത്തിലും താൻ കംഫർട്ടബിൾ അല്ലെന്ന് പ്രിയാമണി അന്ന് വ്യക്തമാക്കി.

നിലവിൽ ജവാൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണി. നയൻതാരയാണ് നായികയെങ്കിലും ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്കും ലഭിച്ചത്. ചെന്നെെ എക്സ്പ്രസിലിലെ ‍ഡാൻസ് നമ്പറിന് ശേഷം ഷാരൂഖ് ഖാനൊപ്പം പ്രിയാമണി സ്ക്രീൻ സ്പേസ് പങ്കിടുന്ന സിനിമ കൂടിയാണ് ജവാൻ. മലയാളത്തിൽ നേര് എന്ന ചിത്രമാണ് പ്രിയാമണിയുടേതായി പുറത്തിറങ്ങാനുള്ളത്.

മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്. ഏറെ നാളുകൾക്ക് ശേഷം പ്രിയാമണി ചെയ്യുന്ന മലയാള സിനിമയാണ് നേര്. ഇതിന് പുറമെ ബോളിവുഡിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ട്. പ്രിയാമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X