രശ്മികയ്ക്ക് അറിയാം, ആ വിവാഹം ഇനി നടക്കില്ല; വിജയ് ദേവരകൊണ്ട സാമാന്തയുമായി പ്രണയത്തില്‍?

സാമാന്തയും വിജയ ദേവരകൊണ്ടയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് കുഷി. ചിത്രത്തില്‍ സാമാന്തയുടെയും വിജയ ദേവരകൊണ്ടയുടെയും കെമിസ്ട്രി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിജയ ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താരങ്ങള്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ കുഷി തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നതിനിടെയാണ് വിജയ് ദേവരകൊണ്ടയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വൈറല്‍ ആയത്. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചേര്‍ത്ത് പടിച്ചുകൊണ്ടുള്ള ഫോട്ടോയായിരുന്നു അത്. ഒത്തിരി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിക്കും സ്‌പെഷ്യല്‍ ആണ്. ഉടന്‍ അനൗണ്‍സ് ചെയ്യും എന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

samantha

ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മികയുടെയും പേര് മാത്രമല്ല, സാമാന്തയുടെ പേരും ഉയര്‍ന്നു കേട്ടു തുടങ്ങി. ഇപ്പോള്‍ അന്ന് കണ്ട കൈ സാമാന്തയുടേതാകാന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയുകയാണ് നിരൂപകനായ ചെയ്യാര്‍ ബാലു. സാമാന്ത ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്ന് ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണെന്ന് ചെയ്യാര്‍ ബാലു പറയുന്നു.

ആദ്യം മണിരത്‌നത്തിന്റെ സിനിമയില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. സാമാന്ത സിനിമയില്‍ നിന്ന് റിജക്ടഡ് ആവുകയായിരുന്നു. തുടര്‍ന്ന് ഏറെ ശ്രമത്തിനൊടുവിലാണ് നടിയുടെ ആദ്യ ചിത്രം വരുന്നത്. തുടര്‍ന്ന് തെലുങ്കില്‍ ഒരു സൂപ്പര്‍ ഹീറോയിന്‍ ആയ ശേഷം സാമാന്ത തെലുഗു ഇന്‍ഡസ്ട്രിയിലെ പ്രധാനപ്പെട്ട സിനിമാ കുടുംബത്തിലേക്ക് വിവാഹിതയായി എത്തുകയും ചെയ്തു.

നാഗാര്‍ജുനയും സാമാന്തയും വിവാഹ മോചനം നേടുമ്പോഴും സാമാന്ത ഒരു രൂപ പോലും ജീവനാംശം വാങ്ങിയിട്ടില്ല. മാത്രമല്ല, വിജയ് ദേവരകൊണ്ട പിടിച് ആ കൈ തനിക്ക് മനസിലാക്കുന്നത് അത് സാമാന്തയുടെ കൈ തന്നൊയാണെന്നും അത് അങ്ങനെ ആയാല്‍ അത് വലിയ സന്തോഷമാണെന്നും ചെയ്യാറു ബാലു പറയുന്നു.

രശ്മിക മന്ദാനയുമായി വിവാഹിതയാകുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. അവര്‍ ഇന്ന് തിരക്ക് പിടിച്ച നടിയാണ്. ധാരാളം പണം വാങ്ങുന്നു. ഇപ്പോള്‍ വിവാഹം എന്നൊക്കെ പറഞ്ഞാല്‍ നടക്കില്ല. താന്‍ അന്ന് കണ്ട രശ്മികയും ഇന്ന് കണ്ട രശ്മികയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എന്തായാലും സാമാന്തയുമായുള്ള വിവാഹമാണ് എങ്കില്‍ അത് വലിയ വരവേല്‍പ്പ് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

samantha

സിനിമയില്‍ തന്നെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത് കാണാന്‍ എന്ത് കെമിസ്ട്രിയാണ്. ശരിക്കും അത്തരത്തില്‍ ഒരു പ്രണയം ഉണ്ടെങ്കില്‍ തന്നെയേ സ്‌ക്രീനില്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയ എന്ന് പയാറുണ്ട്. കുഷി സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് നടിക്ക് മയോസൈറ്റിസിന്റെ പ്രശ്‌നം വന്നത്. ഈ സമയത്ത് വിജയ് കാണിച്ച പരിഗണനയും സ്‌നേഹവുമാണ് പ്രണയമായി മാറിയത് എന്ന് കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും ആ സമയത്ത് വന്നിരുന്നതായും ചെയ്യാറു ബാലു പറയുന്നു.

എന്നാല്‍ അടുത്തിടെ രശ്മിക മന്ദാന തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇന്ത്യക്ക് പുറത്ത് പോയിരുന്നു. ഈ സമയം വിജയ് ദേവരകൊണ്ടയും ഒപ്പമുണ്ടായിരുന്നെന്ന തരത്തിലുള്ള ചിത്രങ്ങള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അല്ലെങ്കിലും ഒരേ സ്ഥലത്ത് നിന്ന് തോന്നിക്കുന്ന ചിത്രങ്ങളായിരുന്നു ഇരുവരും സ്‌റ്റോറിയായി പങ്കുവെച്ചത്. എന്തായാലും വിജയ് ദേവരകൊണ്ടയുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് അറിയാന്‍ ആരാധകര്‍ ഇപ്പോഴും അക്ഷമരായി കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X