For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത-നാഗ ചൈതന്യ വിവാഹമോചനം ആരും ചോദിക്കരുത്; മെഗാസ്റ്റാറിനെ ഇറക്കി പരിപാടി നടത്താനൊരുങ്ങി താരങ്ങള്‍

  |

  സിനിമാ താരങ്ങളുടെ വിവാഹവും വിവാഹമോചനവും വലിയ വാര്‍ത്തയാണ്. അടുത്തിടെ ബോളിവുഡ് താരദമ്പതിമാരായാ ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിയലിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു. ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കാതെ മാധ്യമങ്ങള്‍ മുന്നില്‍ വന്നാണ് താരങ്ങള്‍ വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. എന്നാല്‍ തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും റിലേഷനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ ചില കാര്യങ്ങളാണ് പുറത്ത് വരുന്നത്.

  സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബപേര് കൂടി ചേര്‍ത്തിരുന്ന സാമന്ത പെട്ടെന്ന് അത് ഒഴിവാക്കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. അടുത്ത കാലത്തൊന്നും നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ഇടുകയോ ഭര്‍ത്താവിനെ കുറിച്ച് നടി പറയുകയോ ചെയ്യാത്തത് കിംവദന്തികള്‍ക്ക് അവസരമായി. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രമുഖരടക്കം എത്തിയിരിക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍. തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറായി അറിയപ്പെടുന്ന ചിരഞ്ജീവിയെ കുറിച്ചാണ് പുത്തന്‍ വാര്‍ത്ത.

  samanthaandnagachaitanya

  സെപ്റ്റംബര്‍ ഇരുപതിന് ഹൈദരബാദില്‍ വെച്ച് നടത്തുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയില്‍ പങ്കെടുക്കാനായി ചിരഞ്ജീവിയും എത്തുന്നുണ്ട്. അക്കിനേനി കുടുംബവുമായി അടുത്ത സൗഹൃദമുള്ള ചിരഞ്ജീവി മുന്‍പും ഇവരുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പം കാത്തുസൂക്ഷിക്കുന്നതാണ്. ഇത്തവണയും ആ സ്‌നേഹ ബന്ധത്തില്‍ ചിരഞ്ജീവി എത്തുന്നതായിട്ടാണ് അറിയുന്നത്.

  നാഗചൈതന്യ നായകനായിട്ടെത്തുന്ന ചിത്രമാണ് ലവ് സ്റ്റോറി. അതേ സമയം ചടങ്ങില്‍ നിന്നും നാഗര്‍ജുന വിട്ട് നില്‍ക്കുന്നതായിട്ടും സൂചനയുണ്ട്. നാഗചൈതന്യ- സാമന്ത വേര്‍പിരിയല്‍ പ്രശ്‌നം നിലനില്‍ക്കുന്നത് കൊണ്ടാണ് പിതാവ് പിന്മാറിയതെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഉയര്‍ന്ന് വന്നേക്കാവുന്ന കിംവദന്തികള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ചിരഞ്ജീവിയെ കൂടി ഇതില്‍ പങ്കെടുപ്പിക്കുന്നതെന്നും പറയപ്പെടുന്നു. സാമന്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉയര്‍ന്ന് വന്നേക്കാം എങ്കിലും മെഗാസ്റ്റാറിന്റെ ആരാധകര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുക താരത്തിനായിരിക്കും.

  samanthaandnagachaitanya

  കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുക. നിയന്ത്രണം ഉള്ള സ്ഥലത്ത് നിന്നും മാറി വളരെ കുറച്ച് ആളുകള്‍ മാത്രമായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. എന്തായാലും സാമന്തയുടെയും നാഗചൈതന്യയുടെയും വിഷയം തെലുങ്ക് സിനിമാലോകത്തും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. താരങ്ങളുടെ സിനിമയെയും ഇത് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നുണ്ട്. അതേ സമയം തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സാമന്തയുടെ വീഡിയോ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി.

  Also Read: വിവാഹമോചിത ആവുകയാണോ? അമ്പലത്തിലെത്തിയ സാമന്തയോടുള്ള ചോദ്യം, ലേശം ബുദ്ധിയുണ്ടോന്ന് നടിയും, വീഡിയോ വൈറൽ

  ക്ഷേത്രത്തിലൂടെ നടന്ന് വരികയായിരുന്ന സാമന്തയോട് വിവാഹമോചനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇത് അമ്പലമാണെന്ന് മനസിലാക്കാനുള്ള ബോധമില്ലേ എന്നാണ് നടി തിരിച്ച് ചോദിച്ചത്. ശേഷം നടന്ന് പോവുകയും ചെയ്തു. ഈ വീഡിയോ വലിയ തോതില്‍ വൈറലാവുകയാണ്. നിലവില്‍ രണ്ടാളും സിനിമാ ചിത്രീകരണ തിരക്കുകളിലാണ്. നാഗ ചൈതന്യയുടെ ലവ് സ്റ്റോറിയില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. ശേഖര്‍ കാമുല തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നു. ഇത് കൂടാതെ മറ്റ് നിരവധി സിനിമകളാണ് നാഗയുടേതായി വരാനിരിക്കുന്നത്. സാമന്ത തമിഴിലാണ് സജീവമായിരിക്കുന്നത്.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  നയൻതാര, വിഘ്നേശ് കൂട്ടുകെട്ടിലൊരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയ്ക്കൊപ്പം സാമന്ത അഭിയിക്കുന്നുണ്ട്. അതുപോലെ തെലുങ്കിൽ നടൻ അല്ലു അർജുനും ദേവ് മോഹനും ഒപ്പമുള്ള ചിത്രത്തിലും സാമന്തയാണ് നായിക. ഇന്ന് വിഘ്നേശ് ശിവൻ്റെയും ദേവ് മോഹൻ്റെയും ജന്മദിനമാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഇരു താരങ്ങൾക്കും ആശംസകൾ അറിയിച്ചാണ് സാമന്ത എത്തിയിരിക്കുന്നത്.

  English summary
  Chiranjeevi Interfering To Solve The Ongoing Problem Between Samantha And Naga Chaitanya?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X