വിക്രം വീണ്ടും മലയാളത്തിലേക്ക്? അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Recommended Video

തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് ചിത്രത്തിലൂടെയാകും താരം തിരിച്ചുവരുന്നതെന്നാണ് അറിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിക്രം മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
അന്‍വര്‍ റഷീദിന്റെ ഒരു പീരീയഡ് ചിത്രത്തിലൂടെയാകും വിക്രം മലയാളത്തിലേക്ക് എത്തുക. 1970കളില്‍ മലപ്പുറത്തു നടന്ന ഒരു കഥ പറയുന്ന ചിത്രമായിരിക്കും ഇത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയ്ക്ക് വേണ്ടി കഥയെഴുതിയ ഹര്‍ഷാദ് ആണ് അന്‍വര്‍ റഷീദ് ചിത്രത്തിന്റെയും രചന നിര്‍വ്വഹിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കിയുളള ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ട്രാന്‍സിനു ശേഷമായിരിക്കും വിക്രം ചിത്രത്തിലേക്ക് അന്‍വര്‍ റഷീദ് കടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുക.
അമല്‍ നീരദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിന്‍സെന്റ് വടക്കനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്.


Click it and Unblock the Notifications