ദിലീപ് - മഞ്ജു ബന്ധം, വെളിപ്പെടുത്തലുകളുമായി ലേഖനം

ദിലീപിനും മഞ്ജു വാര്യര്‍ക്കും ഇടയിലെ സ്ത്രീ 'കാവ്യ മാധവനാണ് ' എന്ന് പരസ്യമായ വെളിപ്പെടുത്തല്‍. സിനിമാ മംഗളം വാരികയില്‍ പല്ലിശ്ശേരിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹ മോചന കേസ് അടക്കമുള്ള കാര്യങ്ങളില്‍ തുറന്നുപറച്ചില്‍ നടത്തുന്നത്. ദിലീപും കാവ്യ മാധവനും നല്ല സുഹൃത്തുക്കളാണ് എന്നും ദിലീപിന് കാവ്യയെയും മഞ്ജു വാര്യരെയും വേണമെന്നുണ്ടായിരുന്നു എന്നും ലേഖകന്‍ പറയുന്നു.

ദിലീപും മഞ്ജു വാര്യരും പിരിയാന്‍ കാരണം ഒരു നടിയാണ് എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് കാവ്യ മാധവന്റെ പേര് ഒരു പ്രശസ്ത മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വപ്‌നം എന്നും കേട്ടുകേള്‍വി എന്നും ഉപകഥകളായാണ് സിനിമാ നിരൂപകനായ പല്ലിശ്ശേരി ഈ ലേഖനം പൂര്‍ത്തിയാക്കുന്നത്. ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലുകള്‍ നോക്കൂ.

മഞ്ജുവും കാവ്യയും വേണം

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

കാവ്യ മാധവനും മഞ്ജു വാര്യരും വേണമെന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നത്രെ. എന്നാല്‍ ഭര്‍ത്താവിനെ പങ്കുവെക്കാന്‍ കഴിയില്ല എന്ന് മഞ്ജു വാര്യര്‍ വാശി പിടിച്ചു ഇതാണ് വിവാഹ മോചന കേസിലെത്തിയത് എന്നാണ് പല്ലിശ്ശേരി എഴുതുന്നത്.

 പറന്നുപോയ പൈങ്കിളി

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

കാവ്യ മാധവന്റെ വിവാഹദിവസം കുടിച്ച് ബോധം കെട്ട ദിലീപ് എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്ന് സങ്കടപ്പെട്ടു എന്ന് നായകന്റെ കൂട്ടുകാര്‍ പറഞ്ഞു എന്നാണ് ലേഖകന്‍ എഴുതുന്നത്. ഇത് സത്യമോ മിഥ്യയോ എന്നൊരു ചോദ്യചിഹ്നവും ചേര്‍ത്തിട്ടുണ്ട്.

നായികയുടെ വീട്ടില്‍

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

നായികയെ കാണാന്‍ നായകന്‍ നായികയുടെ വീട്ടില്‍ പോയത്രെ. ഇത് നായികയുടെ അനിയന്‍ കണ്ടെങ്കിലും ആവശ്യമില്ലാത്തതൊന്നും കാണണ്ട എന്ന് പറഞ്ഞ് അനിയനെ അടക്കുകയായിരുന്നു. സങ്കടപ്പെട്ട അനിയന്‍ ചേച്ചിയുടെ കൂട്ടുകാരെ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്രെ

ഭാവനയുടെ മുറിയില്‍

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനെത്തിയ ദിലീപും കാവ്യ മാധവനും ഭാവനയുടെ മുറിയില്‍ സംസാരിച്ചിരുന്നത്രെ. ഇത് കണ്ട ചിലര്‍ മഞ്ജു വാര്യരെ വിവരം അറിയിക്കുകയായിരുന്നു.

സ്വപ്‌നമോ ദുസ്വപ്‌നമോ

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

പ്രശസ്തരായ പലര്‍ക്കും രണ്ട് ഭാര്യമാരുണ്ട്, തങ്ങള്‍ക്കും അങ്ങനെയായിക്കൂടെ എന്ന് ദിലീപ് ചോദിക്കുന്നതായിരുന്നു ഒരു സ്വപ്നം. നോ എന്ന അലര്‍ച്ചയായിരുന്നത്രെ മറുപടി. ഭര്‍ത്താവിനെ പങ്കുവെക്കാന്‍ ഇഷ്ടമില്ലാത്ത ഭാര്യയ്ക്ക് മഞ്ജു വാര്യരുടെ മുഖമായിരുന്നത്രെ.

 ഉപേക്ഷിക്കാന്‍ പറ്റില്ല

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

കാവ്യയെ ഉപേക്ഷിക്കാന്‍ പറ്റില്ല, അവളെന്റെ നല്ല സുഹൃത്താണ് എന്നാണത്രെ ദിലീപ് മഞ്ജു വാര്യരോട് പറഞ്ഞത്. കാവ്യ മാധവന് വേണ്ടിയാണ് ദിലീപ് പാപ്പി അപ്പച്ചാ എന്ന സിനിമ എടുത്തത് പോലും എന്ന് പല്ലിശ്ശേരി എഴുതുന്നു.

മഞ്ജു വീട് വിടുന്നു

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

ദിലീപ് കാവ്യ മാധവനെ ഉപേക്ഷിക്കില്ല എന്ന് മനസിലായത് കൊണ്ടാണത്രെ മഞ്ജു വാര്യര്‍ പുള്ളിലെ വീട്ടിലേക്ക് പോയത്. പിന്നീട് വിവാഹ മോചനക്കേസ് കോടതിയിലെത്തിയെങ്കിലും ദിലീപ് തിരിച്ചുവരും എന്ന് തന്നെയാണത്രെ മഞ്ജു വാര്യര്‍ കരുതുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

തീരുമാനിച്ച പല പ്രൊജക്ടുകളും വഴിമാറിയെങ്കിലും ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യര്‍ തിരിച്ചുവന്നു. ചിത്രം തരംഗമായി. തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങള്‍, പ്രോജക്ടുകള്‍.

ഒരേ ഒരു ഡിമാന്‍ഡ്

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

എല്ലാ സിനിമകളും പ്രൊജക്ടുകളും വേണ്ടെന്ന് വെക്കാന്‍ താന്‍ ഒരുക്കമാണ് എന്ന് മഞ്ജു വാര്യര്‍ ദീലിപിനെ അറിയിച്ചിട്ടുണ്ടത്രെ. എന്നാല്‍ ഭര്‍ത്താവിനെ തനിക്ക് മാത്രമായി വേണം എന്നതാണത്രെ മഞ്ജുവിന്റെ ആവശ്യം.

അത് സസ്‌പെന്‍സ്

ദിലീപിന് മഞ്ജു വാര്യരും കാവ്യ മാധവനും വേണം?

ഭര്‍ത്താവിനെയും മകളെയും കാത്തിരിക്കുന്ന ഭാര്യയും വിവാഹിതയാകാന്‍ കാത്തിരിക്കുന്ന കാമുകിയും, ഇവര്‍ക്ക് എന്ത് സംഭവിക്കും എന്ന ചോദ്യവുമാണ് ലേഖനത്തിന്റെ ക്ലൈമാക്‌സ്. വെയ്റ്റ് ആന്‍ഡ് സീ എന്നാണ് ലേഖകന്‍ എഴുതി നിര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X