»   » 'ഭ‍ര്‍ത്താവിനെ പങ്കുവയ്ക്കാന്‍ പറ്റില്ലെന്ന് മഞ്ജു', അത് നടക്കില്ല, രണ്ട് പേരേയും വേണമെന്ന് ദിലീപ്?

'ഭ‍ര്‍ത്താവിനെ പങ്കുവയ്ക്കാന്‍ പറ്റില്ലെന്ന് മഞ്ജു', അത് നടക്കില്ല, രണ്ട് പേരേയും വേണമെന്ന് ദിലീപ്?

Posted By: സീത
Subscribe to Filmibeat Malayalam

ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ ഒരുപാട് കഥകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഏവരേയും ഞെട്ടിച്ചുകൊണ്ട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോള്‍ വീണ്ടും ഏറെ കഥകള്‍ പ്രചരിച്ചു.

'മഞ്ജുവിനൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചു'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ തന്നെയെന്ന്? എന്താണ് ഇതിന് പിന്നില്‍

എന്നാലിപ്പോള്‍ കഥയല്ലെ, കാര്യമാമെന്ന് പറഞ്ഞ് സിനിമ ലേഖകന്‍ പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതിയ കാര്യങ്ങല്‍ കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും. ഇക്കഥകളെല്ലാം പല്ലിശ്ശേരി എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിനുള്ള ഉത്തരവും തേടി പോകേണ്ടി വന്നു.

മഞ്ജു വാര്യരേയും കാവ്യ മാധവനേയും ഒരേ സമയം ഭാര്യമാരാക്കണം എന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്താണ് ഇതിലെ സത്യം

അഭ്രലോകം എന്ന പേരില്‍ പല്ലിശ്ശേരി സിനിമ മംഗളത്തില്‍ ഒരു കോളം എഴുതുന്നുണ്ട്. അതിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

ദിലീപ്- മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് വഴി വച്ചത് തന്റെ എഴുത്തല്ലേ എന്ന് പലരും വാട്‌സ് ആപ്പിലും മറ്റുമായി ചോദിച്ചു. അതിനുള്ള മറുപടിയാണ് ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അഭ്രലോകത്തിന്റെ 424-ാം എപ്പിസോ‍ഡ് ആണിത്

കേള്‍ക്കുന്നവരാരും ഇത് വിശ്വസിച്ചോളണം എന്നില്ല. മഞ്ജു വാര്യര്‍ക്കൊപ്പം കാവ്യ മാധവനേയും ദിലീപിന് ഭാര്യയാക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവത്രെ. ഇക്കാര്യം പല്ലിശ്ശേരിയോട് ദിലീപോ, മഞ്ജു വാര്യരോ പറഞ്ഞിട്ടുണ്ടോ എന്നൊന്നും ചോദിക്കാതിരിക്കുകയാകും നല്ലത്.

കാവ്യ മാധവനെ തന്‍റെ സഹധര്‍മിണിയാക്കാമെന്ന് ദിലീപ് ആദ്യം തന്നെ ഉറപ്പ് കൊടുത്തിരുന്നത്രെ. ഈ ഉറപ്പിനെ തുടര്‍ന്നാണ് രണ്ട് പേരുടേയും അടുപ്പം വീണ്ടും കൂടിയതെന്നൊക്കെയാണ് പറയുന്നത്.

ഇതെല്ലാം ഇങ്ങനെ നില്‍ക്കുന്പോഴാണ് കാവ്യ മാധവന്‍റെ വിവാഹ നിശ്ചയവും പിന്നീട് വിവാഹവും എല്ലാം നടക്കുന്നത്. ഈ സമയത്തും ആ ബന്ധം തുടരാനാണത്രെ ദിലീപ് ആഗ്രഹിച്ചിരുന്നത്. ഇക്കഥയ്ക്കൊക്കെ എന്ത് അടിസ്ഥാനം എന്ന് ചോദിക്കരുത്. എല്ലാം പല്ലിശ്ശേരി പറയുന്നതാണ്.

മുന്‍മന്ത്രി കെബി ഗണേഷ് കുമാറിനും ഇടവേള ബാബുവിനും ഇക്കാര്യങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. ഒരിക്കല്‍ ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്പോള്‍ കാവ്യയുടെ ഫോണ്‍ വന്നു. അപ്പോള്‍ ദിലീപ് പറഞ്ഞു എന്ന പറയുന്ന കാര്യം കേട്ടാല്‍ ആരായാലും അന്പരക്കും

ഫോണില്‍ സംസാരിച്ചതിന് ശേഷം 'ബോംബ് പൊട്ടിക്കഴിഞ്ഞു' എന്നാണത്രെ ദിലീപ് പറഞ്ഞത്. എന്താണ് സംഭവം എന്ന് ഗണേഷും ഇടവേള ബാബുവും ചോദിച്ചു എന്നാണ് പല്ലിശ്ശേരി പറയുന്നത്. 'അതേ, ബോംബ് എന്ന് പറഞ്ഞാല്‍, കാവ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ലാന്റ് ചെയ്തിരിക്കുന്നു എന്നര്‍ത്ഥം'. ഇങ്ങനെ ആയിരുന്നത്രെ ദിലീപിന്റെ മറുപടി. സംഗതി സത്യമാണോ എന്നറിയില്ല. അങ്ങനെ ആണെങ്കില് ഇടവേള ബാബുവും ഗണേഷ് കുമാറും ഇത് തീരെ പ്രതീക്ഷിച്ച് കാണില്ല.

കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഗണേഷ് കുമാര്‍ സ്വാഭാവികമായും ആ ചോദ്യം ചോദിച്ചു- ഇനി എന്തായിരിക്കും കാവ്യയുടെ പരിപാടി . 'അവള്‍ എന്നോടൊപ്പം ഉണ്ടാകും, ജീവിതാവസാനം വരെ' എന്നായിരുന്നത്രെ ദിലീപിന്റെ മറുപടി. ഇക്കാര്യം ഗണേഷ് കുമാറാണോ ഇടവേള ബാബു ആണോ പല്ലിശ്ശേരിയോട് പറഞ്ഞത് എന്നാണ് ചോദ്യം

മഞ്ജുവിന്‍റേയും മകളുടേയും കാര്യം ഗണേഷും ഇടവേള ബാബുവും അപ്പോള്‍ തന്നെ ചോദിച്ചത്രെ. പക്ഷേ ദിലീപിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്- ' കാവ്യ പിന്നെ എന്ത് ചെയ്യും? എന്റെ രണ്ടാം ഭാര്യയായിരിക്കാന്‍ അവള്‍ക്ക് സമ്മതമാണ്'.

ഈ വിഷയത്തില്‍ ഗണേഷ് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്രെ. ദിലീപിന്‍റെ നീക്കത്തിന് കൂട്ടുനില്‍ക്കില്ലെന്നും ഗണേഷ് വ്യക്തമാക്കിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. വിയോജിപ്പ് പ്രകടമാക്കി ഗണേഷ് അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു എന്നും പറയുന്നുണ്ട്.

ഗണേഷും ഇടവേള ബാബുവും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന കാര്യം തെളിയിക്കാന്‍ ഒരു കാര്യം കൂടി പല്ലിശ്ശേരി ബ്രാക്കറ്റില്‍ എടുത്ത് പറയുന്നുണ്ട്. ദിലീപ്- കാവ്യ വിവാഹത്തില്‍ ഗണേഷ് കുമാറും ഇടവേള ബാബുവും പങ്കെടുത്തിരുന്നില്ല എന്നതാണത്.

സിനിമ മേഖലയില്‍ ഭാവനയ്ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന നായകരില്‍ ഒരാളായിരുന്നു ദിലീപ്. ദിലീപിനും ഭാവനയ്ക്കും വേണ്ടി ഭാവനയുടെ മുറിയുടെ താക്കോല്‍ ചോദിച്ചു എന്നാണ് കഥ. രണ്ട് പേരും മുറിയില്‍ കടക്കുന്നത് മറ്റ് ചില നടിമാര്‍ കണ്ടുവെന്നും പല്ലിശ്ശേരി പറഞ്ഞുവയ്ക്കുന്നുണ്ട്

ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് ഈ സമയം ചിലര്‍ മഞ്ജു വാര്യയെ അറിയിച്ചു. എന്നാല്‍ ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നത്രെ മഞ്ജു പ്രതികരിച്ചത്. അടുത്ത കൂട്ടുകാരായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും പൂര്‍ണിമ ഇന്ദ്രജിത്തും കൂടി ഇക്കാര്യങ്ങള്‍ മ‍ഞ്ജുവിനോട് പറഞ്ഞത്രെ. പക്ഷേ അപ്പോഴും മഞ്ജു വിശ്വസിച്ചില്ലത്രെ

കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഭാവനയെ വിളിച്ചുവരുത്തി ഗീതു മോഹന്‍ദാസും സംഘവും ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് സംസാരിച്ചത്രെ. അപ്പോള്‍ അടുത്തപറഞ്ഞുകഴിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നുണ്ട്

ഭാവന പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടുകാരികള്‍ വീണ്ടും പറഞ്ഞപ്പോഴും മഞ്ജു വിശ്വസിച്ചില്ലത്രെ. എല്ലാം ദിലീപിന്റെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം എന്നാണ് മഞ്ജു പറഞ്ഞത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

മഞ്ജു വാര്യര്‍ ഇക്കാര്യം ദിലീപിനോട് നേരിട്ട് ചോദിച്ചത്രെ. ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദിലീപ് എല്ലാക്കാര്യങ്ങളും സമ്മതിച്ചു എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യയെ ഒരുവിധത്തിലും ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് കൂടി ദിലീപ് പറഞ്ഞുവെന്നാണ് പല്ലിശ്ശേരിയുടെ പംക്തിയില്‍ പറയുന്നത്.

രണ്ട് പേരേയും വേണം എന്ന് ദിലീപ് പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്ന് മഞ്ജു വ്യക്തമാക്കിയത്രെ. ദിലീപ് ആഗ്രഹിക്കുന്നതുപോലെ നടക്കില്ലെന്നും അങ്ങനെയാണെങ്കില്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും ആണത്രെ മ‍്ജു പറഞ്ഞത്

താന്‍ സിനിമയിലേക്കോ നൃത്തത്തിലേക്കോ തിരിച്ച് പോകില്ല. മകളുടെ അമ്മയായും ദിലീപിന്റെ ഭാര്യയായും ജീവിക്കാം. പക്ഷേ അവള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കൂടി മഞ്ജു പറഞ്ഞുവത്രെ. എന്നാല്‍, അത് നടക്കാത്ത കാര്യമാണ് . താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ കൂടെ കാവ്യയും ഉണ്ടാകും. രണ്ട് പേരേയും തനിക്ക് വേണം എന്നാണത്രെ ദിലീപ് പറഞ്ഞത്.

നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരാനുള്ള തീരുമാനം മഞ്ജു വാര്യര്‍ അന്ന് തന്നെ എടുത്തിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. വിവാഹ മോചനത്തിന് മുന്പ് തന്നെ മഞ്ജു നൃത്ത വേദിയിലേക്ക് തിരിച്ചെത്തിയിരുന്നു

ഈ സംഭവങ്ങളെ തുടര്‍ന്ന് മഞ്ജു ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നത്രെ. തൃശൂരിലേക്ക് താമസം മാറ്റിയത്. കൈയ്യില്‍ ഒന്നും എടുക്കാതെ ആയിരുന്നു മ‍ഞ്ജു ഇറങ്ങിപ്പോയത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

English summary
Controversial article in Cinema Mangalam about Manju Warrier-Dileep divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam