ദേ ആ ക്ലാസ്‌മേറ്റ്‌സുകള്‍ വീണ്ടും
ക്ലാസ്‌മേറ്റ്‌സുകള്‍ വീണ്ടും എന്ന് കേട്ട്, ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു എന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ...ക്ലാസ്‌മേറ്റ്‌സിലെ താരങ്ങള്‍ വീണ്ടും ഒത്തുകൂടിയതിനെ കുറിച്ചാണ് പറയുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് ചിത്രത്തിലെ മുഖ്യ താരങ്ങള്‍ വീണ്ടും ഒത്തുകൂടി. താര സംഘടനയായ അമ്മയുടെ ജെനറല്‍ ബോഡി മീറ്റിങിലായിരുന്നു ഈ ഒത്തു ചേരല്‍.

ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിലുള്ളത്. 'ക്ലാസ്‌മേറ്റ്‌സ് അറ്റ് ദ അമ്മ ജനറല്‍ ബോഡി മീറ്റിങ്' എന്ന ക്യാപ്ഷനോട് ഇന്ദ്രജിത്തും 'ക്ലാസ്‌മേറ്റ്‌സ്' എന്ന ക്യാപ്ഷനോടെ ജയസൂര്യയും ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.
ക്ലാസ്‌മേറ്റ്‌സിന് ശേഷം ഇന്ദ്രജിത്തും ജയസൂര്യയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പക്ഷെ നരേന്‍ ഇല്ല


Click it and Unblock the Notifications