»   » മമ്മൂട്ടി സുരേഷ് ഗോപിയെ അപമാനിച്ചോ; ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ

മമ്മൂട്ടി സുരേഷ് ഗോപിയെ അപമാനിച്ചോ; ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കും ഇടയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന ഇണക്കവും പിണക്കവും പരസ്യമായ രഹസ്യമാണ്. തങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്ന് പലപ്പോഴും സുരേഷ് ഗോപി തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. എന്നാല്‍ പൊതു ചടങ്ങുകളിലൊന്നും ഇരുവരും ആ ശത്രുത കാണിച്ചിരുന്നില്ല.

ഇപ്പോഴും കട്ടകലിപ്പ്,പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

എന്നാല്‍ നടന്‍ രതീഷിന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടിയിടെ ശത്രുത പുറത്തുവന്നിരുന്നുവത്രെ. വിവാഹ ചടങ്ങുകള്‍ക്കിടെ എടുത്ത ഒരു വീഡിയോയാണ് ഇതിന് തെളിവ്. ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം മമ്മൂട്ടി സുരേഷ് ഗോപിയെ അപമാനിച്ചോ എന്ന്.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശത്രുത

സുരേഷ് ഗോപിയും മ്മൂട്ടിയും തമ്മിലുള്ള ശത്രുത തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങിയതാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ ഇരുവരും ശത്രുതയിലായത്. കിങ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ സമയത്ത് ഇരുവരുടെയും ഈഗോ കാരണം പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു എന്ന് കേട്ടിരുന്നു.

സുരേഷ് ഗോപി തന്നെ പറഞ്ഞു

തങ്ങള്‍ ശത്രുതയിലാണെന്ന് പറഞ്ഞത് സുരേഷ് ഗോപി തന്നെയാണ്. എന്തുകൊണ്ടാണ് ശത്രുതയിലായത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

രതീഷിന്റെ മകളുടെ കല്യാണത്തിന് സംഭവിച്ചത്

രതീഷിന്റെ മകളുടെ കല്യാണത്തിന് സുരേഷ് ഗോപി വന്നപ്പോള്‍ മമ്മൂട്ടിയുടെ തോളില്‍ കൈ വച്ചപ്പോള്‍ സുരേഷ് ഗോപിയെ നോക്കാതെ, പിന്നാലെ വന്ന മറ്റൊരാളെ എഴുന്നേറ്റ് നിന്ന് കൈ കൂപ്പി സ്വീകരിക്കുന്നത് കാണാം. പിന്നീട് സുരേഷ് ഗോപി എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ മമ്മൂട്ടി മുഖം തിരിച്ചു കളയുന്നു

വീഡിയോ കണ്ട് നിങ്ങള്‍ തീരുമാനിക്കൂ

ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ക്ക് തീരുമാനിക്കാം, മമ്മൂട്ടി സുരേഷ് ഗോപിയെ അപമാനിച്ചോ?

English summary
Cold War between Mammootty and Suresh Gopi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam