അമ്മയില്ലാതെ മിയ പോകുന്ന ഏക സ്ഥലം?
മിയ എവിടെ പോയാലും കൂട്ടിന് അമ്മയെയും കൂട്ടും. പക്ഷെ ഒരിടത്ത് മാത്രം അമ്മയെ കൂട്ടാന്‍ കഴിയില്ല. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് അമ്മയില്ലാത പോകുന്ന ഏക സ്ഥലത്തെ കുറിച്ച് മിയ പറഞ്ഞത്.
മറ്റെവിടെയുമല്ല, കോളേജില്‍! കോളേജില്‍ പോകുമ്പോള്‍ മാത്രമാണത്രെ മിയ അമ്മയെ കൂട്ടിന് കൂട്ടാതത്തത്. അതും അമ്മയെ മിയ്‌ക്കൊപ്പം ക്ലാസില്‍ ഇരിക്കാന്‍ ടീച്ചര്‍ അനുവദിക്കാത്തത് കൊണ്ട് മാത്രമാണത്രെ.

എന്റെ സന്തോഷത്തിലും ദുഃഖത്തിലും ആശയകുഴപ്പത്തിലുമൊക്കെ അമ്മ കൂടെയുണ്ടാവും. എന്നെക്കാള്‍ ഊര്‍ജ്ജസ്വലതയാണ് അമ്മയ്‌ക്കെന്നും മിയ പറയുന്നു. വീട്ടിലിപ്പോള്‍ രണ്ട് അമ്മമാരുണ്ട്. സഹോദരി ഗിനി ലിജോ ആണ് ആ അമ്മ. രണ്ട് പേര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മിയയുടെ പോസ്റ്റ്
6 ബി പാരഡീസ്, മാന്ത്രിക തൂവല്‍, 32 ആം അധ്യായം 23 ആം വാക്യം, അനാര്‍ക്കലി എന്നിവയാണ് മിയയുടെ പുതിയ പ്രജക്ടുകള്‍. ഇതിന് പുറമെ ഇട്ര് നേട്ര് നാളെ, ഒരു നാള്‍ കൂത്ത് എന്നീ തമിഴ് പ്രൊജക്ടുകളുമുണ്ട്.


Click it and Unblock the Notifications











