ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു; ന​ഗ്മയുടെ പ്രണയങ്ങൾ

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നായിക നടി ആണ് ന​ഗ്മ. വശ്യമായ സൗന്ദര്യം കൊണ്ട് ആരാധക വൃന്ദം സൃഷ്ടിച്ച നടി സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടി ആയിരുന്നു. നടി ഉത്തരേന്ത്യക്കാരിയാണ്. ഹിന്ദി സിനിമകളിലാണ് തുടക്കം കുറിച്ചതും. നടിയുടെ ആദ്യ സിനിമ തന്നെ ഹിന്ദിയിൽ ആയിരുന്നു സൽമാൻ ഖാനൊപ്പം അഭിനയിച്ച ബാ​ഗി എന്ന സിനിമ ആയിരുന്നു ഇത്. വൻ ഹിറ്റായിരുന്നു ഈ സിനിമ.

സിനിമകളിൽ നിന്ന് മാറി പിന്നീട് രാഷ്ട്രീയത്തിലേക്കും ന​ഗ്മ കടന്ന് വന്നു

പിന്നീട് തെലുങ്ക്, തമിഴ്, ഭോജ്പുരി ഭാഷകളിലും ന​ഗ്മ അഭിനയിച്ചു. തമിഴിൽ ചെയ്ത കാതലൽ, ബാഷ തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലും ന​ഗ്മ അഭിനയിച്ചു. സിനിമകളിൽ നിന്ന് മാറി പിന്നീട് രാഷ്ട്രീയത്തിലേക്കും ന​ഗ്മ കടന്ന് വന്നു.

നടി ജ്യോതികയുടെ അർധ സഹോദരി ആണ് ന​ഗ്മ. ജ്യോതിക കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുമ്പോഴേക്കും ന​ഗ്മ സിനിമാ കരിയറിലെ തിരക്കുകളിൽ നിന്നും മാറിത്തുടങ്ങിയിട്ടുണ്ട്.

ഗാം​ഗുലി ആയിരുന്നു നടിയുടെ വാർത്ത ആയ ആദ്യ പ്രണയം

ന​ഗ്മയുടെ വ്യക്തി ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. 48 കാരിയായ ന​ഗ്മ ഇപ്പോഴും അവിവാഹിത ആണ്. വിനോദ ലോകത്ത് ചർച്ചയായ നാല് പ്രണയങ്ങൾ ന​ഗ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി ആയിരുന്നു നടിയുടെ വാർത്ത ആയ ആദ്യ പ്രണയം.

2000 ങ്ങളുടെ തുടക്കത്തിലെ ഈ പ്രണയം കുറച്ച് കാലത്തിനുള്ളിൽ അവസാനിച്ചു. അന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ചിൽ തോൽക്കുമ്പോൾ ന​ഗ്മയെ ആണ് ആരാധകർ പഴിച്ചിരുന്നത്.

ഇതോടെയാണത്രെ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ന​ഗ്മ മാറാൻ തുടങ്ങിയത്

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നടി തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ‌ ശ്രദ്ധ നൽകുന്നത്. നടൻ ശരത് കുമാറുമായി ന​ഗ്മയ്ക്ക് പ്രണയ ബന്ധമെന്ന് അന്ന് ​ഗോസിപ്പ് വന്നിരുന്നു. ശരത് കുമാർ അന്ന് വിവാഹിതനാണ്. ന​ഗ്മയുമായുള്ള ബന്ധം അറിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ബന്ധം പിരിഞ്ഞു.

സംഭവം വിവാദമായതോടെ ന​ഗ്മ ശരത് കുമാറുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതിൽ പ്രകോപിതനായ ശരത്കുമാർ നടിക്കെതിരെ വധഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുകൾ വന്നു. ഇതോടെയാണത്രെ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ന​ഗ്മ മാറാൻ തുടങ്ങിയത്.

ഭോജ്പൂരി സിനിമകളിലെ സൂപ്പർ സ്റ്റാർ ആയ രവി കിഷൻ ആയിരുന്നു ന​ഗ്മയുടെ കാമുകൻ

പിന്നീട് ഭോജ്പൂരി സിനിമകളിൽ ശ്രദ്ധ നൽകിയ ന​ഗ്മ ഇവിടെയും പുതിയ പ്രണയം കണ്ടെത്തി. ഭോജ്പൂരി സിനിമകളിലെ സൂപ്പർ സ്റ്റാർ ആയ രവി കിഷൻ ആയിരുന്നു ന​ഗ്മയുടെ കാമുകൻ. ഇ​ദ്ദേഹം നേരത്തെ വിവാഹിതനും ആയിരുന്നു.

ന​ഗ്മ ഈ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചില്ലെങ്കിലും രവി കിഷൻ ഇതേ പറ്റി സംസാരിച്ചിരുന്നു. ന​ഗ്മയുമായുള്ള ബന്ധം തന്റെ ഭാര്യ അം​ഗീകരിച്ചിരുന്നെന്നാണ് രവി കിഷൻ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്'

ഭാര്യയോടുള്ള സ്നേ​ഹം തിരിച്ചറിഞ്ഞ് രവി കിഷൻ ന​ഗ്മയുമായിള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നത്രെ

ന​ഗ്മയും താനും ഭാവിയെ പറ്റി ചിന്തിക്കാതെ ആ നിമിഷത്തിൽ ജീവിച്ചു. കുടുംബം തകർക്കാൻ വന്നവളായി എന്റെ ഭാര്യ ന​ഗ്മയെ കണ്ടില്ല. ഞങ്ങളുടെ സൗഹൃദത്തെ ഭാര്യ അം​ഗീകരിച്ചു. ന​ഗ്മ വീട്ടിൽ വന്ന് എന്റെ ഭാര്യയോടൊപ്പം ഭക്ഷണം പാചകം ചെയ്യുമായിരുന്നു.

ന​ഗ്മയ്ക്കൊപ്പം സിനിമകൾ ചെയ്യാൻ ഭാര്യ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും രവി കിഷൻ അന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഭാര്യയോടുള്ള സ്നേ​ഹം തിരിച്ചറിഞ്ഞ് രവി കിഷൻ ന​ഗ്മയുമായിള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നത്രെ.

പിന്നീട് ന​ഗ്മ പ്രണയത്തിലായത് കരിയറിൽ രവി കിഷന്റെ പ്രധാന എതിരാളി ആയിരുന്ന നടൻ മനോജ് തിവാരിയുമായാണ്. എന്നാൽ ഇദ്ദേഹഹവുമായി ബന്ധമില്ലെന്ന് ന​ഗ്മ വ്യക്തമാക്കിയിരുന്നു.

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X