twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം! അമല പോളിന് സംഭവിച്ചത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും!

    |

    തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് നേര്‍കൊണ്ട പാര്‍വൈ. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ ആഗസ്റ്റ് 8നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിങ്കിന്‍രെ റീമേക്കുമായാണ് ഇത്തവണ തല എത്തുന്നത്. ബോളിവുഡിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്.

    ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം!

    ഈ സിനിമയിലൂടെ വിദ്യ ബാലനും ബോണി കപൂറും തമിഴില്‍ തുടക്കം കുറിക്കുകയാണ്. അജിത്തിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സിനിമയുടെ തിയേറ്റര്‍ വിതരണാവകാശവുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല പുറത്തുവന്നിട്ടുള്ളത്. തമിഴ് യൂട്യൂബ് ചാനലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

    ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം

    ജെമിനി ഫിലിംസായിരുന്നു സിനിമയുടെ തമിഴ് വിതരണാവകാശം സ്വന്തമാക്കിയത്. 20 കോടി നല്‍കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. നിശ്ചിത സമയത്ത് തുക നല്‍കാന്‍ ജെമിനി ഫിംലിംസിന് കഴിഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് അജിത്തും ബോണി കപൂറും സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം

    ആഗസ്റ്റ് 1 ന് ഇക്കാര്യം തീരുമാനമാക്കണമെന്ന നിര്‍ദേശമായിരുന്നുവത്രേ അജിത്ത് നല്‍കിയത്. അവസാന നിമിഷം സിനിമയുടെ റിലീസ് മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനായാണ് താരം ഇക്കാര്യത്തില്‍ ഇടപെട്ടത്. നേരത്തെ അമല പോളിന്റെ ആടൈ റിലീസ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിയിരുന്നു.

    ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം!

    മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പിന്നീട് സിനിമ പ്രദര്‍ശിപ്പിച്ചത്. നേര്‍കൊണ്ട പാര്‍വൈയുടെ തമിഴ്‌നാട് വിതരണാവകാശത്തെക്കുറിച്ചുള്ള ട്വീറ്റുമായി ബോണി കപൂറും എത്തിയിട്ടുണ്ട്. തടസ്സങ്ങളൊന്നുമില്ലാതെ സിനിമ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും യൂട്യൂബ് ചാനല്‍ പറയുന്നു. തമിഴ്‌നാടിന് പുറമേ കേരളത്തിലും കര്‍ണ്ണാടകയിലുമൊക്കെ ചിത്രം എത്തുന്നുണ്ട്.

    English summary
    Controversy about Ner Konda Parvai movie distribution
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X