ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യരും വിജയ് ദേവരകൊണ്ടയുടെ മുന്‍ കാമുകിയും തമ്മില്‍ പ്രണയത്തിലോ?

ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യരും തെലുങ്ക് സിനിമാതാരം പ്രിയങ്ക ജവാല്‍ക്കറും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം വിജയ് ദേവരക്കൊണ്ടയുടെ കാമുകിയായി ടാക്‌സിവാല എന്ന ചിത്രത്തില്‍ അഭിനയിച്ച നായികയാണ് പ്രിയങ്ക ജവാല്‍ക്കര്‍. പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വെങ്കിടേഷ് നല്‍കിയ കമന്റുകളാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് സംശയം ജനിപ്പിക്കാന്‍ കാരണം.

ഈ വര്‍ഷം ക്രിക്കറ്റില്‍ വേണ്ടത്ര തിളങ്ങാതിരുന്ന താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ മികച്ച പങ്കാളിത്തത്തെ പാപ്പരാസികള്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.
അടുത്തിടെ പ്രിയങ്ക ജവാല്‍ക്കറിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വെങ്കിടേഷ് നല്‍കിയ കമന്റ് ഏവരും ശ്രദ്ധിച്ചിരുന്നു. അപ്പോള്‍ മുതലാണ് ആരാധകര്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം ഉണ്ടോ എന്നു സംശയിച്ചു തുടങ്ങിയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ പരിചയമുള്ളവരായിരുന്നുവോ എന്നും അന്വേഷിക്കുന്നവരുണ്ട്.

venkitesh

ഒരു കര്‍ട്ടന് പിന്നില്‍ മറഞ്ഞിരിക്കുന്ന പ്രിയങ്കയുടെ ചിത്രത്തിന് ബൂ എന്ന് നല്‍കിയ കമന്റിലാണ് തുടക്കം. ക്യൂട്ട് എന്ന് ചിത്രത്തിന് വീണ്ടും കമന്റ് നല്‍കി വെങ്കിടേഷ് പ്രിയങ്കയുടെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ നീയാര് എന്ന ചോദ്യത്തോടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഈ സംഭവത്തെ നിസാരമായി തള്ളിക്കളയുന്നില്ല പാപ്പരാസികള്‍. ഇരുവരും ആരാധകര്‍ക്ക് മുന്നില്‍ നാടകം കളിക്കുകയാണോ എന്നാണ് ഏവരും നെറ്റി ചുളിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് നിരവധി ആരാധകരാണ് ഇരുവരുടെയും ഇന്‍സ്റ്റഗ്രാമില്‍ ചോദ്യമുന്നയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറുപടി ലഭിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുല്‍-അതിയ ഷെട്ടി വിവാഹത്തിനു പിന്നാലെ വെങ്കിടേഷ്-പ്രിയങ്ക വിവാഹവും നടക്കുമെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

priyanka

വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം 2018-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലറായിരുന്ന ടാക്‌സിവാലയില്‍ നായികയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെയും വിജയുടെയും ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്ന ടാക്‌സിവാല മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്ന് തെലുങ്കിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

2017-ല്‍ കല വാരം ആയേ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക തെലുങ്ക് സിനിമയിലേക്കെത്തുന്നത്. തിമ്മരസു, എസ്.ആര്‍.കല്യാണമണ്ഡപം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗമനം എന്ന ചിത്രത്തിലാണ് ഒടുവില്‍ നടി അഭിനയിച്ചത്. സുജനാ റാവു സംവിധാനം ചെയ്യുന്ന ചിത്രം രമേശ് കാരുടൂരിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രിയ ശരണും നിത്യ മേനോനുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Recommended Video

മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം

ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് വെങ്കിടേഷ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയത്. ഇന്‍ഡോറില്‍ തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച വെങ്കിടേഷ് മധ്യപ്രദേശിനു വേണ്ടിയാണ് കളിച്ചു തുടങ്ങിയത്. പിന്നീട് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്. 2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും കളിക്കുന്നുണ്ട്.

Read more about: vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X