ലാലേട്ടന് തൃഷയെ നായികയായി വേണം

ഡി കമ്പനിയില്‍ തൃഷയെ നായികയായി വേണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതായാണ് സിനിമാലോകത്തെ സംസാരം. തൃഷ അഭിനയിച്ചാല്‍ ചിത്രത്തിന് കൂടുതല്‍ ഫ്രഷ്‌നസ് വരുമെന്നാണ് ലാലിന്റെ അഭിപ്രായം. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം ചിത്രവുമായി സഹകരിക്കാനാവില്ലെന്നാണത്രേ നടിയുടെ നിലപാട്.
ഇതിന് പുറമേ നടി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നതും ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ പേരില്‍ നടിയെ ഒഴിവാക്കരുതെന്നാണത്രേ ലാലിന്റെ അഭിപ്രായം. ഇതിനായി തന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തിയാലും പ്രശ്‌നമില്ലെന്നും നടന്‍ പറഞ്ഞത്രേ.
ഡി കമ്പനിയിലഭിനയിക്കാന്‍ തൃഷ സമ്മതം മൂളിയാല്‍ നടിയുടെ ആദ്യ മലയാള ചിത്രമാവും ഇത്. പൃഥ്വിരാജ്, ദിലീപ്, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ, അനൂപ് മേനോന്‍ തുടങ്ങിയവരും ഡി കമ്പനിയില്‍ അണിനിരക്കുന്നു. മോഹന്‍ലാലും തൃഷയുമൊന്നിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതി ഡി കമ്പനി സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
ആദ്യ പേജില്‍
തൃഷയ്ക്ക് വേണ്ടി മോഹന്‍ലാല്‍ രംഗത്ത്


Click it and Unblock the Notifications











