Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
വിജയ് ഇനി തമിഴ്നാട് മുഖ്യമന്ത്രി? സര്‍ക്കാരിത് ഞെട്ടിക്കാനുളള വരവാണ്! കാണൂ
ഇളയദളപതി വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കാര്‍. മെര്‍സല്‍ എന്ന ചിത്രത്തിനു ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നു കൂടിയാണ് ഇത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്നറുമായിട്ടാണ് വിജയ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതല്‍ മികച്ചൊരു സിനിമയായിരിക്കും സര്‍ക്കാരെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു.
ആമിറിന്റെ മഹാഭാരതത്തില്‍ പ്രഭാസും? ചിത്രത്തില്‍ അര്‍ജുനനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!
മെര്‍സലില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് സര്‍ക്കാരില്‍ വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ദീപാവലി റിലീസായിട്ടാകും വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക. സര്‍ക്കാര്‍ അണിയറയില്‍ ഒരുങ്ങവേ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

സര്‍ക്കാരിന്റെ വരവ്
തുപ്പാക്കി,കത്തി എന്നീ വിജയ ചിത്രങ്ങള്‍ക്കു ശേഷമാണ് വിജയ്- മുരുകദോസ് കൂട്ടുകെട്ട് തങ്ങളുടെ മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്. സര്‍ക്കാരിന്റെ ഫസ്റ്റ്ലുക്ക് ഇറങ്ങിയതുമുതല്‍ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചിത്രത്തിലെ വിജയയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള മികച്ചൊരു ഫസ്ററ്ലുക്കായിരുന്നു പുറത്തിറങ്ങിയിരുന്നത്. സര്‍ക്കാര്‍ ഫസ്റ്റലുക്ക് ഇറങ്ങിയതു മുതല്‍ വിജയ് തംരഗമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. മെര്‍സല്‍ പോലൊരു ഗംഭീര ചിത്രം തന്നെയായിരിക്കും വിജയുടെ സര്‍ക്കാരെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ വരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ദീപാവലി റിലീസ്
വിജയുടെ സര്‍ക്കാര്‍ ദീപാവലി റിലീസായിട്ടാകും തിയ്യേറ്ററുകളിലെത്തുകാ എന്നാണറിയുന്നത്. വിജയുടെ മുന്‍ചിത്രം മെര്‍സലും കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്തായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്റുകളിലേക്ക് എത്തുക. വിജയ് ചിത്രത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുമുണ്ടാവുമെന്നാണ് അറിയുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്
സര്‍ക്കാരില്‍ വിജയ് മുഖ്യമന്ത്രിയായി എത്തുന്നുവെന്നുളള റിപ്പോട്ടുകള്‍ വന്നിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരികെയെത്തുന്ന ഒരു എന്‍ആര്‍ഐ കഥാപാത്രമായിരിക്കും വിജയുടെതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഷൂട്ടിംഗ് പൂര്‍ത്തിയായി
സര്‍ക്കാരിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഡബ്ബിംഗ് ഉടനെ തന്നെ തുടങ്ങുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. വിജയ് ഉടന്‍ തന്നെ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി എത്തുമെന്നാണ് അറിയുന്നത്.

താരനിര
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത്. ഭൈരവയ്ക്കു ശേഷം കീര്‍ത്തി വിജയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്കു പുറമെ യോഗി ബാബു,രാധാ രവി.പാലാ കറുപ്പ്,പ്രേംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗീരീഷ് ഗംഗാധരനാണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍
സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സണ്‍പിക്ചേഴ്സിന്റെ ട്വിറ്റര്‍ പേജിലും വിജയ് ഫാന്‍സ് ക്ലബിലുമായിരുന്നു സര്‍ക്കാരിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്.

റഹ്മാന്റെ പാട്ടുകള്‍
ഏആര്‍ റഹ്മാനാണ് സര്‍ക്കാരിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതത്. വിജയുടെ മുന്‍ചിത്രം മെര്സലിനുവേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത് റഹ്മാന് തന്നെയായിരുന്നു. വിവേകിന്റെ വരികള്‍ക്ക് ചിത്രത്തിനു വേണ്ടി മികച്ച ഗാനങ്ങള്‍ റഹ്മാന് ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
നായകന്-നായിക സങ്കല്പ്പങ്ങള്ക്കപ്പുറം കഥാപാത്രങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം: ടൊവിനോ
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്ക് നേര്,സെപ്റ്റംബറിൽ 8 സിനിമകള്‍,ബിഗ് ബജറ്റ് ചിത്രം വഴിമാറി
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്