ധോണി മുടി മുറിച്ചത് ദീപിക പറഞ്ഞിട്ടാണോ?
പ്രണയത്തിന്റെ കാര്യം അങ്ങനെയാണ് അതിനുവേണ്ടി ആളുകള്‍ എന്തും ചെയ്‌തുകളയും അത് സിനിമാ താരമായാലും ശരി ക്രിക്കറ്റ് താരമായാലും ശരി.
ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പ്രവൃത്തിയെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്. ഇതൊക്കെ കണ്ടാലറിയില്ലേ എന്നാണ് ബോളിവുഡിന്റെ ഭാവം.
കളിക്കളത്തില്‍ കളിയേക്കാളും ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ ഒഴുകിപ്പറക്കാറുള്ള മനോഹരമായ മുടി ധോണി മുറിച്ചുകളഞ്ഞു. ആരു പറഞ്ഞിട്ടാണ്? ദീപിക പദുകോണ്‍ പറഞ്ഞിട്ടാണെന്നേ എല്ലാവര്‍ക്കും തോന്നാനിടയുള്ളു. ദീപിക തന്നെയാണ് ധോണിയുടെ രൂപമാറ്റത്തിന് പിന്നിലെന്നാണ് ബോളിവുഡ് മൊത്തം പറയുന്നത്.
ആരാധകര്‍ക്കെല്ലാം ധോണിയുടെ സില്‍കി ഹെയര്‍ പ്രിയപ്പെട്ടതായിരുന്നു, പക്ഷേ ദീപികയ്‌ക്ക് അത് അത്രയ്‌ക്ക് പിടിച്ചുകാണില്ല അല്ലെങ്കില്‍ ധോണി ഇങ്ങനെയൊരു സാഹസം ചെയ്യുമോയെന്നാണ് എല്ലാവരും പറയുന്നത്. ആരാധകരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ടും അതിലേറെ നിരാശപ്പെടുത്തിക്കൊണ്ടുമാണ് ധോണി തന്റെ പുതി മുഖവുമായി പ്രത്യക്ഷപ്പെട്ടത്.
ക്രിക്കറ്റ് കാണാന്‍ ദീപികയെ ക്ഷണിച്ച് ഗാലറിയിലിരുത്തുന്നതും, സ്വന്തം ചിത്രത്തിന്റെ സ്‌ക്രീനിംഗിന് ഇന്ത്യന്‍ നായകനെ വിളിച്ച് കാണാനിരുത്തുന്നതുമെല്ലാം എന്തിന്റെയൊക്കെയോ തുടക്കമാണെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്. എന്തായാലും ധോണി ഇനി എന്നാണ് മുടി വളര്‍ത്താന്‍ തുടങ്ങുകയെന്ന് കാത്തിരുന്നു കാണുക തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()


Click it and Unblock the Notifications