ദീപികയുടെ താരം ധോണിയും യുവരാജുമല്ല!!
ഇപ്പോഴും ബോളിവുഡിന് അറിയില്ല ദീപിക പദുക്കോണിന്റെയുള്ളില്‍ ഏത് ക്രിക്കറ്റ് താരത്തിനാണ് ഇടമെന്നത്. അവിടെ കയറി ഇരുപ്പ് തുടങ്ങിയത് ധോണിയാണോ അതോ യുവരാജാണോ. ഉത്തരം കണ്ടെത്താനുള്ള ശ്രമം ബോളിവുഡ് ഉപേക്ഷിച്ച മട്ടാണ്.
തോന്നോടുള്ള മമത ക്യാപ്‌റ്റന്‍ ധോണി തുറന്നുവെളിപ്പെടുത്തിയിട്ടുപോലും പദുകോണ്‍ പുത്രി അനങ്ങിയിട്ടില്ല. മാത്രമല്ല യുവരാജിനൊപ്പം രാത്രി കറങ്ങിനടക്കുന്നുവെന്ന വാര്‍ത്തയോടും പ്രതികരിച്ചില്ല.
എന്തായാലും ധോണിയെയും യുവരാജിനെയും കൂട്ടിച്ചേര്‍ത്ത് ദീപികയ്‌ക്കെതിരെ പരക്കുന്ന അസംബന്ധങ്ങള്‍ കുറഞ്ഞു വരുകയാണ്. എന്തെങ്കിലും ഒന്നു പറഞ്ഞു കിട്ടിയാലല്ലേ എന്തെങ്കിലുമൊക്കെ ഊഹിക്കാന്‍ കഴിയൂ.
എന്തായാലും ക്രിക്കറ്റ് താരങ്ങളില്‍ തനിയ്‌ക്ക് പ്രിയം ധോണിയോടോ യുവരാജിനോടോ അല്ലെന്ന് ദീപിക തുറന്നു പറഞ്ഞുകഴിഞ്ഞു. ധോണിയും യുവരാജുമല്ലെങ്കില്‍ പിന്നെ ആരോടായിരിക്കും എന്നല്ലേ ആലോചിയ്‌ക്കുന്നത്.
സാക്ഷാല്‍ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് തന്നെ. ഇക്കാര്യത്തില്‍ ദീപികയ്‌ക്ക് മറിച്ചൊന്നു ചിന്തിയ്‌ക്കാന്‍ തന്നെയില്ലത്രേ. ഗോസിപ്പുകളോട് മുഖം തിരിച്ചാണെങ്കിലും ആരാണ് ഇഷ്ട ക്രിക്കറ്റര്‍ എന്ന ചോദ്യത്തിന് സുന്ദരിയ്‌ക്ക് ഈഒരൊറ്റ ഉത്തരം മാത്രമേയുള്ളു.


Click it and Unblock the Notifications