Don't Miss!
- News
ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഇവരും വേര്‍പിരിഞ്ഞോ? നടി ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീറും പിരിഞ്ഞതായി വാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് നടി
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമകള്‍ക്ക് പുറമേ കൈനിറയെ ചിത്രങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ദാമ്പത്യ ജീവിതത്തില്‍ താരങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായെന്നും ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലും ചില കിംവദന്തികള്‍ വന്നിരിക്കുകയാണ്.
കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ ദീപിക-രണ്‍വീര്‍ വേര്‍പിരിയല്‍ വാര്‍ത്തകളാണുള്ളത്. ഒടുവില്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. മുന്നടി കൂടിയായ മേഗന് മാര്‍ക്കിളുമായി നടത്തിയ പ്രത്യേക അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദീപിക.

കുടുംബ ജീവിതത്തിനൊപ്പം കരിയറിനും കൂടി പ്രധാന്യം കൊടുക്കുകയാണ് ദീപിക. അതിനാല്‍ ഒന്നിലധികം മേഖലകളില്‍ ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ് നടി. പ്രശസ്ത ബ്രാന്‍ഡായ ലൂയിസ് വിറ്റണിന് വേണ്ടി പാരീസ് ഫാഷന്‍ വീക്കിനായി അടുത്തിടെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ ജോലിയുടെ ആവശ്യം കാരണം കുറച്ച് നാളുകളായി രണ്‍വീറും താനും വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണെന്നാണ് നടി പറയുന്നത്.

'എന്റെ ഭര്‍ത്താവ് ഒരാഴ്ചത്തോളമായി ഒരു സംഗീതോത്സവത്തിലായിരുന്നു. ഇപ്പോഴാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അതുകൊണ്ട് വീണ്ടും എന്റെ മുഖം കാണുമ്പോള്‍ അയാള്‍ സന്തോഷിക്കുമെന്ന്', ദീപിക പറയുന്നു. അതുപോലെ മറ്റൊരു ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവേ പത്ത് വര്‍ഷത്തോളമായ ദീപികയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് രണ്‍വീറും അഭിപ്രായപ്പെട്ടു. മാത്രമല്ല തങ്ങളുടെ പേരില്‍ പ്രചരിക്കുന്നതൊക്കെ വെറും ഗോസിപ്പാണെന്ന് തന്നെയാണ് നടനും പറയുന്നത്.

2012 ലാണ് ദീപികയും രണ്‍വീറും ആദ്യമായി കണ്ടുമുട്ടുന്നത്. അങ്ങനെ പത്ത് വര്‍ഷത്തോളം ബന്ധമാണ് താരങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. ഇതിനിടയില്‍ 2018 ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞിട്ടും അഭിനയത്തില്‍ സജീവമാവുകയാണ് ഇരുവരും ചെയ്തത്. അവസാനം പുറത്തിറങ്ങിയ 83 എന്ന സിനിമയിലടക്കം താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു. ഇനിയും പുതിയ സിനിമകളുമായി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

അടുത്തിടെ വൈറലായൊരു ട്വീറ്റിലാണ് രണ്‍വീറിനും ദീപികയ്ക്കുമിടയില് പ്രശ്നങ്ങള്‍ ഉണ്ടെന്നും അവരുടെ വിവാഹ ജീവിതം നല്ല രീതിയിലല്ല മുന്നോട്ട് പോവുന്നതെന്നും പറഞ്ഞിരിക്കുന്നത്. അന്ന് മുതലാണ് താരദമ്പതിമാരെ പറ്റിയുള്ള കിംവദന്തികള്‍ ആരംഭിക്കുന്നത്. ഇടയ്ക്ക് ദീപിക ഗര്‍ഭിണിയാണെന്നും അഭ്യൂഹം വന്നെങ്കിലും അതിലൊന്നും സത്യമില്ലെന്ന് പിന്നീട് മനസിലായി. എന്തായാലും താരങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടേ ഇരിക്കുകയാണ്.

ഗ്രെഹ്രിയാം എന്ന സിനിമയാണ് ദീപികയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അതിന് പിന്നാലെ ബ്രഹ്മാസ്ത്രയിൽ അതിഥി വേഷത്തിലും അഭിനയിച്ചു. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നതും പൂർത്തിയായതുമായ നാലോളം സിനിമകളാണ് ദീപികയ്ക്കുള്ളത്. അതിൽ രണ്ടെണ്ണത്തിലും നടി അതിഥി വേഷത്തിലാണ് എത്തുന്നത്.
സർക്കസ്, റോക്കി ഔർ റാണി കി പ്രേം കഹാനി, എന്നിങ്ങനെ രണ്ട് സിനിമകളാണ് രൺവീറിനുള്ളത്. ഇതും വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ