For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത താര വിവാഹത്തിന് തയ്യാറായി ബോളിവുഡ്!! രൺവീർ- ദീപിക വിവാഹം നവംബർ 19 ന്!!

  |

  ബോളിവുഡിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹങ്ങളാ‌യിരുന്നു അനുഷ്ക ശർമ്മയുടേയും ക്രിക്കറ്റ് താരം വിരാട് കോലിയുടോയും പിന്നെ ബോളിവുഡ് താരം സോനം കപൂറിന്റേയും വ്യാവസായി ആനന്ദ് അഹൂജയുടേയും. ഇനി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് താര ജോഡികളായ രൺവീർ കപൂറിന്റേയും ദീപിക പദുകോണിന്റേയുമാണ്. വിവാഹത്തിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിൽ ഉദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

  ഒടിയന്റെ സെറ്റിൽ ആടിപ്പാടി മനോജ് ജോഷി!! കൂടെ അണിയറക്കാരും!! ഈ വീഡിയോ കണ്ടു നോക്കൂ...

  എന്നാൽ വിവാഹത്തിനെ കുറിച്ച് പുതിയ വാർത്തകൾ പുറത്തു വരുകയാണ്. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാർത്താണ് പുറത്തു വരുന്നത്.2018 നവംബർ 19 നാണ് ഈ ബോളിവുഡ് പ്രണയ ജോഡികൾ ഒന്നിക്കുന്നത്രേ.

  ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിൽ കുമ്മനടിച്ച് മോഹൻലാൽ!! എല്ലാവരും ഒന്ന് ഞെട്ടി, വീഡിയോ കാണാം

   നവംബറിൽ വിവാഹം

  നവംബറിൽ വിവാഹം

  2018 നവംബർ 19 നാണ് താര വിവാഹം നടക്കുക. എന്നാൽ ജൂലൈയിൽ വിവാഹം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങളുടെ ഷൂട്ടിങ് തിരക്കുകൾ മാത്രം വിവാഹം മാറ്റി വയ്ക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം വിവാഹത്തിനെ കുറിച്ചോ പോസ്പോണ്ട് ചെയ്തതിനെ കുറിച്ചോ ഇരു താരങ്ങളുടേയും വീട്ടുകൾ പ്രതികരിച്ചിട്ടില്ല. അതേസമയം വിവാഹത്തിന്റെ ഭാഗമായുള്ള ഷോപ്പിംഗും മറ്റ് തയ്യാറെടുപ്പുകളും ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിവാഹ ഷോപ്പിംഗിനായി താര കുടുംബം ബാംഗ്ലൂരുവിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

  അ‍ഞ്ചു വർഷത്തെ പ്രണയം

  അ‍ഞ്ചു വർഷത്തെ പ്രണയം

  അഞ്ചു വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലായിരുന്നുവത്രേ. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർക്കുളളത്.

  വിവാഹം സ്വിറ്റ്സർലാൻഡിൽ

  വിവാഹം സ്വിറ്റ്സർലാൻഡിൽ

  ഇന്ത്യയ്ക്ക് പുറത്തു വച്ചാകും താര വിവാഹം നടക്കുക എന്നുള്ള റിപ്പോർട്ട് പ്രചരിച്ചിരിക്കുന്നു. അപ്രതീക്ഷിതമായിട്ടുളള രൺവീറിന്റെ സ്വിറ്റ്സർലാൻഡ് സന്ദർശനം പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.

  ദീപിക വിശ്രമത്തിൽ

  ദീപിക വിശ്രമത്തിൽ

  സഞ്ജയ് ലീല ബൻസാലിയയുടെ പദ്മവദ് എന്ന ചിത്രത്തിനു ശേഷം ദീപിക സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. താരത്തിന് നടുവേദനയാണെന്നും അതിന്റെ ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽ നിന്ന് താൽക്കാലിക മായി വിട്ടു നിൽക്കുന്നതെന്നും രൺവീർ പറഞ്ഞിരുന്നു. സോയ അക്തറിന്റെ ഗള്ളി ബോയ്, റോഹിത് ഷെട്ടിയുടെ സിംബ എന്നി ചിത്രങ്ങൾക്ക് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരിക്കും രൺവീർ കപിൽ ദേവിന്റെ ജീവിതം കഥ പറയുന്ന ചിത്രത്തിൽ എത്തുക. താരത്തിന്റെ ഈ ഇടവേളയാണ് പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചത്.

  ദീപികയെ ബഹുമാനിക്കുന്നു

  ദീപികയെ ബഹുമാനിക്കുന്നു

  ദീപികയുമായുളള വിവാഹത്തെ കുറിച്ചു രൺവീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിൽ വിവാഹത്തിനെ കുറിച്ച് സൂചനയുണ്ടായിരുന്നു. പരസ്പര ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുള്ളതെന്നും ദീപികയെ പോലൊരു കൂട്ടുകാരിയെ ജീവിതത്തില്‍ കിട്ടിയതില്‍ താന്‍ അനുഗ്രഹീതനാണെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ദീപികയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരം പറഞ്ഞിരുന്നു.

  English summary
  Deepika Padukone, Ranveer Singh will marry on November claims report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X