»   » ദീപിക പദുക്കോണിന് കാമുകന്റെ വക വിലകൂടിയ പിറന്നാള്‍ സമ്മാനം! അടുത്ത താരവിവാഹത്തിന് സമയമായോ?

ദീപിക പദുക്കോണിന് കാമുകന്റെ വക വിലകൂടിയ പിറന്നാള്‍ സമ്മാനം! അടുത്ത താരവിവാഹത്തിന് സമയമായോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ലോകത്ത് തന്നെ അറിയപ്പെടുന്ന വ്യക്തിയായി മാറിയെങ്കിലും പാപ്പരാസികളുടെ സ്ഥിരം ഇരയാണ് നടി. ദീപിക നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ 'പത്മാവത്' (പത്മാവതി) ചുറ്റിപറ്റി വലിയ വിവാദങ്ങളായിരുന്നു നടന്നത്. സിനിമയില്‍ നായികയായി എന്നത് കൊണ്ട് മാത്രം ദീപികയ്‌ക്കെതിരെ വധഭീഷണി വരെ നിലനിന്നിരുന്നു.

അതിഥി വേഷത്തിലെത്തി ലാലേട്ടന്‍ അഭിനയം കൊണ്ട് ഞെട്ടിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

സിനിമയുടെ കാര്യത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നടിയെ വിടാതെ പിന്തുടരുകയാണ് ഗോസിപ്പുക്കാര്‍. ബോളിവുഡിലെ പല താരങ്ങളുടെ പേരിലും ഗോസിപ്പു കോളങ്ങൡ ദീപിക ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ രണ്‍വീര്‍ സിംഗാണ് കഥയിലെ നായകന്‍. ഇരുവരും ഏറെ കാലമായി പ്രണയത്തിലാണെന്ന് രഹസ്യമായ എന്നാല്‍ പരസ്യമായ കാര്യമാണ്.

deepika-padukone

ജനുവരി അഞ്ചിന് ദിപീകയുടെ 32-ാം പിറന്നാളായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടിയുടെ പിറന്നാള്‍ ദിനത്തില്‍ രണ്‍വീര്‍ സിംഗിന്റെ മാതാപിതാക്കള്‍ ദീപികയ്‌ക്കൊരു കിടിലന്‍ സമ്മാനം കൊടുത്തിരിക്കുകയാണ്. ഒപ്പം രണ്‍വീറും ദീപികയും ചേര്‍ന്ന് ഗോവയില്‍ ഒരു പ്രൊപ്പര്‍ട്ടി വാങ്ങിയതായും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

ആഡംബരത്തില്‍ പൊതിഞ്ഞെടുത്തൊരു ബംഗ്ലാവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മാത്രമല്ല പിറന്നാളാഘോഷം കഴിഞ്ഞ് താരങ്ങള്‍ തിരിച്ച് ഒന്നിച്ചെത്തിയതും പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇതോടെ ഇരുവരുടെയും വിവാഹം അടുത്തുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Deepika Padukone's birthday gift from Ranveer Singh's parents

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X