»   » ഇത്രമാത്രം ചിരിക്കാന്‍, ദീപികയുടെ ഈ കുപ്പായത്തിന് എന്താണിത്ര കുഴപ്പം... ?

ഇത്രമാത്രം ചിരിക്കാന്‍, ദീപികയുടെ ഈ കുപ്പായത്തിന് എന്താണിത്ര കുഴപ്പം... ?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളുടെ വേഷങ്ങള്‍ പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. അവാര്‍ഡ് നിശകളിലും പൊതു പരിപാടികളിലും ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രം ധരിച്ചെത്തുന്ന താരങ്ങള്‍ എന്നും 'സെന്റര്‍ ഓഫ് ദ അട്രാക്ഷന്‍' ആകാറുണ്ട്. ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏത് തരം വേഷം ധരിക്കാനും തയ്യാറായ താരങ്ങളും ഉണ്ടെന്നതാണ് ഒരു സത്യം.

മമ്മൂട്ടിയ്ക്ക് 65 വയസ്സായാല്‍ എന്താ, മരണം വരെ അഭിനയിക്കാം; സുരേഷ് കുമാര്‍ പൊട്ടിത്തെറിക്കുന്നു

എന്നാല്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിയ്ക്കുന്ന ഈ ഷര്‍ട്ടിന് എന്താണ് കുഴപ്പം. ഒരു ഭാഗത്ത് ചുവന്ന കള്ളിയും മറ്റൊരു ഭാഗത്ത് നല്ല 'പ്യുയര്‍' വെള്ള നിറത്തിലുമുള്ള ഒരു ഷര്‍ട്ട്. കൂളിഗ്ലാസ് വച്ച് ഹാന്റ്ബാഗും തോളിലിട്ട് ദീപിക നടന്ന് വരുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ ട്വിറ്ററില്‍ പലരും ഷെയര്‍ ചെയ്തു പോവുന്നു.

deepika-padukone

ഇത്തവണത്തെ ഏറ്റവും കോമാളിത്തമുള്ള വേഷം എന്ന് പറഞ്ഞാണ് പലരും ദീപികയുടെ ഈ ഗെറ്റപ്പ് ഷെയര്‍ ചെയ്യുന്നത്. ഏറ്റവും വിചിത്രമായ വേഷം, ദീപികയ്ക്ക് വേറെ ഒന്നും കിട്ടിയില്ലേ ധരിക്കാന്‍ എന്നൊക്കെ കമന്റുകള്‍ വരുന്നു. രസകരമായ ട്രോളുകളും ഈ ഒരു ഷര്‍ട്ടും വേഷവും വച്ച് മെനയുന്നുണ്ട്. എന്തായാലും ഇത് അടുത്ത ഫാഷനായി പ്രഖ്യാപിക്കാതിരുന്നാല്‍ മതി

English summary
Deepika Padukone Gets Trolled Royally For Her Ridiculous Airport Shirt! Very Funny

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam