ഒരുമിച്ച് വാങ്ങിയ സ്വത്തുക്കൾ അങ്ങനെ തന്നെ, അകന്ന ശേഷവും കോൾ; ഇവരെന്തിന് പിരിഞ്ഞെന്ന് തോന്നും; അന്തനൻ
മകൻ യാത്രയുടെ ഗ്രാജ്വേഷൻ ചടങ്ങിനെത്തിയ ധനുഷും മുൻ ഭാര്യ ഐശ്വര്യ രജിനികാന്തും ഇതിനോടകം വാർത്തായിട്ടുണ്ട്. മകനെ ചേർത്ത് നിർത്തി സന്തോഷം പങ്കിടുന്ന ധനുഷിനെയും ഐശ്വര്യയെയുമാണ് ഫോട്ടോകളിൽ കാണുന്നത്. ധനുഷാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വേർപിരിഞ്ഞ ശേഷം ആദ്യമായാണ് ഐശ്വര്യ രജിനികാന്തിനൊപ്പമുള്ള ഫോട്ടോ ധനുഷ് പങ്കുവെക്കുന്നത്.
കഴിഞ്ഞ വർഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചനം നേടിയത്. രണ്ട് പേരും വീണ്ടും ഒരുമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ വന്നെങ്കിലും ഇതുണ്ടായില്ല. എന്താണ് പിരിയാൻ കാരണമെന്ന് ധനുഷോ ഐശ്വര്യയോ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് ഇരുവരും പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ധനുഷും ഐശ്വര്യ രജിനികാന്തും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭാര്യയുമായി ധനുഷ് പിരിഞ്ഞ ശേഷം പല കഥകളും പറഞ്ഞു. എന്നാൽ മകന്റെ കൊൺവെക്കേഷന് രണ്ട് പേരും വന്നു. അവരെ ഒരുമിച്ച് കാണുമ്പോൾ ഇവരാണോ പിരിഞ്ഞത്, അങ്ങനെയൊന്ന് ഇവർക്കിടയിൽ നടന്നോ എന്ന് തോന്നിപ്പോകും. ഞാനിത് കുറേക്കാലമായി പറയുന്നത്. ഐശ്വര്യക്കും ധനുഷിനുമിടയിൽ ഡിവോഴ്സ് നടന്നെങ്കിലും അവർ തുടർന്നും സംസാരിക്കുന്നുണ്ട്. ഒരുമിച്ച് വാങ്ങിയ സ്വത്തുക്കൾ ഒന്നും പിരിച്ചിട്ടില്ല. മെയിലിലൂടെയും ഫോണിലൂടെയും സംസാരിക്കുന്നു.
മക്കളുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് വീടുകളിലാണെങ്കിലും അവർ സംസാരം തുടരുന്നു. ഭർത്താവുമായി അകലുമ്പോൾ ഭാര്യക്ക് അയാൾക്ക് മേൽ എളുപ്പത്തിൽ കുറ്റം ചാർത്താം. അത് എല്ലാവരും വിശ്വസിക്കും. ധനുഷിന്റെ കാര്യത്തിലും അതാണ് നടക്കുകയെന്നായിരുന്നു താൻ കരുതിയതെന്നും അന്തനൻ പറയുന്നു. അന്തനന്റെ വാക്കുകൾ തമിഴകത്ത് ശ്രദ്ധ നേടുന്നുണ്ട്.

2024 നവംബർ 27 നാണ് ധനുഷ്-ഐശ്വര്യ രജിനികാന്ത് വിവാഹമോചനത്തിൽ അന്തിമ വിധി വന്നത്. 18 വർഷം നീണ്ട് നിന്ന വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2022 ലാണ് വേർപിരിയുന്നെന്ന് ഇവർ അറിയിച്ചത്. രണ്ട് വർഷക്കാലത്തിന് ശേഷം നിയമപരമായി പിരിഞ്ഞു. ചെന്നെെ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്. യാത്ര, ലിംഗ എന്നിവരാണ് ധനുഷിന്റെയും ഐശ്വര്യ രജിനികാന്തിന്റെയും മക്കൾ.
രവി മോഹൻ-ആരതി രവി വിവാഹ മോചനക്കേസ് തമിഴകത്ത് വലിയ വിവാദമായിരിക്കെയാണ് ധനുഷും ഐശ്വര്യയും ഒരുമിച്ചുള്ള ഫോട്ടോകൾ വെെറലാകുന്നത്. ധനുഷും ഐശ്വര്യയും രമ്യമായാണ് പിരിഞ്ഞതെങ്കിൽ രവി മോഹന്റെയും ആരതിയുടെയും കാര്യം നേരെ മറിച്ചാണ്. ആരോപണ പ്രത്യാരോപണങ്ങൾ വലിയ ചർച്ചയായി. വിവാഹ മോചനത്തിന് ആരതിക്ക് സമ്മതമായിരുന്നില്ല. നേരിൽ കണ്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ പരാമവധി ശ്രമിച്ചെന്നാണ് ആരതി പറയുന്നത്. എന്നാൽ ആരതിയെ കാണാനോ സംസാരിക്കാനോ രവി മോഹൻ തയ്യാറല്ല. ഒരുമിച്ചൊരു ജീവിതം ഇനി സാധ്യമല്ലെന്ന് പറയുന്ന രവി മോഹൻ ഗായിക കെനീഷ ഫ്രാൻസിസുമായി ഇപ്പോൾ പ്രണയത്തിലാണ്.
മൂന്നാമതൊരാൾ കാരണമാണ് രവി മോഹനുമായുള്ള തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതെന്ന് ആരതി കെനീഷയുടെ പേരെടുത്ത് പറയാതെ വെളിപ്പെടുത്തിയിരുന്നു. മക്കളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പോലും രവി മോഹൻ ഒഴിഞ്ഞ് മാറി. തന്നെയും മക്കളെയും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുന്നെന്നും ആരതി ആരോപിച്ചു. എന്നാൽ ആരോപണം രവി മോഹൻ നിഷേധിച്ചു. വിവാഹ ജീവിതത്തിൽ താനൊരുപാട് അനുഭവിച്ചെന്നും മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നുമാണ് രവി മോഹൻ പറയുന്നത്. 2009 ലാണ് രവി മോഹനും ആരതി രവിയും വിവാഹം ചെയ്തത്.


Click it and Unblock the Notifications











