വിവാഹത്തിന് മുമ്പ് ധനുഷ് കള്ളം പറഞ്ഞു, രജിനികാന്തിന് ഒട്ടും താൽപര്യമില്ലാതിരുന്ന ബന്ധം: അന്തനൻ

വിവാഹമോചിതരാണെങ്കിലും ഇന്നും സൗഹൃദം തുടരുന്നവരാണ് ധനുഷും ഐശ്വര്യ രജിനികാന്തും. 2024 ലാണ് ഇരുവരും വിവാഹിതരായത്. 2021 ൽ വേർപിരിയുന്നെന്ന് വ്യക്തമാക്കിയ ഇവർ 2024 ലാണ് നിയമപരമായി പിരിയുന്നത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. പിരിഞ്ഞ ശേഷവും മക്കളുടെ കാര്യത്തിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളാണ് സംവിധായികയായ ഐശ്വര്യ രജിനികാന്ത്. ധനുഷിനെയും ഐശ്വര്യ രജിനികാന്തിനെയും കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.

ധനുഷും ഐശ്വര്യ രജിനികാന്തും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ച നാളുകളെക്കുറിച്ചാണ് അന്തനൻ സംസാരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്ന് തുടങ്ങി. അത് മൂടി വെക്കാൻ പറ്റില്ല. ഈ ബന്ധത്തിൽ രജിനിക്കും കുടുംബത്തിനും താൽപര്യമില്ലായിരുന്നു. എന്നാൽ ധനുഷും ഐശ്വര്യയും ഉറച്ച് നിന്നു. വേറെ വഴിയില്ലാതെ രജിനി ആ വിവാഹം നടത്തിക്കൊടുത്തു.

Dhanush  Aishwarya Rajinikanth

വിവാഹത്തിന് മുമ്പ് ഒരു കോമഡി നടന്നു. മാധ്യമങ്ങളിൽ ​ഗോസിപ്പുകൾ വന്നപ്പോൾ ഒരു ദിവലം ധനുഷിന്റെ ക്ഷണം ഞങ്ങൾക്ക് ലഭിച്ചു. ഒരു പ്രിവ്യൂ തിയറ്ററിലേക്ക് വിളിച്ചു. ഞങ്ങളെല്ലാം പോയി. പല ചോദ്യങ്ങൾക്കും ധനുഷ് മറുപടി നൽകി. എന്തിനാണ് വരാൻ പറഞ്ഞത് അക്കാര്യം അദ്ദേഹം പറഞ്ഞു. നിങ്ങൾ എഴുതുന്നത് പോലെ ഒന്നുമില്ല, നിങ്ങളുടെ ഭാവനയ്ക്ക് എഴുതുകയാണ്, അങ്ങനെയൊരു പ്രണയം ഇല്ലേയില്ല എന്ന് പറഞ്ഞു.

അത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ വിവാഹം നടന്നു. ഞാനുൾപ്പെടെ പോയിരുന്നു. സിനിമാ ലോകത്തെ വിവാഹ വാർത്തകൾ താലി കെട്ടുന്നത് വരെയും ​ഗോസിപ്പുകളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന രീതിയുണ്ടെന്നും അന്തനൻ പറയുന്നു. രജിനികാന്ത് ധനുഷ്-ഐശ്വര്യ വിവാഹത്തെ എതിർത്തതിനെക്കുറിച്ച് അന്തനൻ വിശദീകരിക്കുന്നുണ്ട്. ​ഗുരുവായി കാണുന്ന ഫിലിം മേക്കർ ബാലചന്ദറിന‌ടുത്തേക്ക് രജിനി പോയി. മകൾ ഇങ്ങനെ പിടിവാശി കാണിക്കുന്നെന്ന് പറഞ്ഞു.

Dhanush  Aishwarya Rajinikanth

അവരുടെ ജീവിതവും സന്തോഷവുമാണ്, അതിന് നീ എതിര് നിൽക്കരുത്, ആ പയ്യൻ നന്നായി വരുമെന്ന് ബാലചന്ദർ രജിനിയെ ഉപദേശിച്ചു. അങ്ങനെയാണ് വിവാഹം നടക്കുന്നതെന്നും അന്തനൻ പറയുന്നു. നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലായത് അറിഞ്ഞപ്പോഴുള്ള പ്രതികരണവും അന്തനൻ പങ്കുവെച്ചു. ഒരു ദിവസം എന്നെ അസോസിയേറ്റ് ഡയരക്ടർ വിളിച്ചു. അറിഞ്ഞോ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ നയൻതാര ഒരു പുതുമുഖ സംവിധായകനെ പ്രണയിക്കുന്നുണ്ടെന്ന് അസോസിയേറ്റ് ഡയരക്ടർ പറഞ്ഞു.

ഞാൻ വല്ലാതെ ചിരിച്ചു. കള്ളം പറയുന്നതിനും പരിധി വേണ്ടേ, അവർ എത്ര വലിയ സ്റ്റാറ്റസിലിരിക്കുന്ന ആളാണ് നയൻതാര. പുതിയ സംവിധായകരുടെ ജീവിതമെങ്ങനെയാണന്നറിയാം. ഇത് എങ്ങനെ നടക്കാനാണെന്ന് ഞാൻ അസോസിയേറ്റ് ഡയരക്ടറോട് ചോദിച്ചു. ഞാൻ പറഞ്ഞത് സംഭവിക്കുമെന്ന് അയാൾ മറുപടി നൽകി ഫോൺ വെച്ചു. ആ സമയത്താണ് നാനും റൗഡി താൻ എന്ന സിനിമ നടക്കുന്നത്. പിന്നീട് ഇവർ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നു. രണ്ട് പേർ പ്രണയിക്കുമ്പോൾ അത് മറ്റാർക്കും അറിയില്ലെന്ന് അവർ കരുതും. എന്നാൽ ലോകം അവരെയായിരിക്കും നോക്കുന്നത്. അതിന് ശേഷം എന്താണ് നടന്നതെന്ന് താൻ പറയേണ്ടതില്ലെന്നും അന്തനൻ വ്യക്തമാക്കി.

2022 ലായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ വിവാഹം. മഹാബലിപുരത്ത് വെച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ ദിവസം മൂന്നാം വിവാഹ വാർഷികം താര ദമ്പതികൾ ആഘോഷിച്ചു. പ്രണയത്തിലാണെന്ന കാര്യം പുറത്താരും അറിയാതിരിക്കാൻ തുടക്കത്തിൽ നയൻതാരയും വിഘ്നേശ് ശിവനും ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ വിവരം സിനിമാ ലോകത്ത് ഏവരും അറിഞ്ഞു.

Read more about: dhanush rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X