ശത്രുക്കൾ ഒന്നിച്ച് വന്നതോ? ധനുഷിന്റെ കുബേരയുടെ സംവിധായകന് നയൻതാരയുമായുണ്ടായ പ്രശ്നം

വിവാദങ്ങൾ നയൻതാരയ്ക്ക് പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന കരിയറിൽ പല തവണ നയൻതാര പ്രശ്നങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നൊന്നും സോഷ്യൽ മീഡിയ ഇത്രയും വളർന്നിട്ടില്ല. ഇന്ന് നയൻതാരയെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നവർ ഏറെയാണ്. നെ​ഗറ്റീവ് കമന്റുകൾ കാരണം താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിൽ കമന്റ് ബോക്സ് എപ്പോഴും ലിമിറ്റഡാണ്. തമിഴ് യൂട്യൂബ് ചാനലുകളിൽ ഫിലിം ജേർണലിസ്റ്റുകൾ നിരന്തരം നയൻതാരയ്ക്കെതിരെ പരാമർശങ്ങൾ നടത്തുന്നു. എന്നാൽ ഇതെല്ലാം അവ​ഗണിച്ച് കരിയറിലേക്കും കുടുംബ ജീവിതത്തിലേക്കും ശ്രദ്ധ നൽകുകയാണ് നയൻതാര.

ധനുഷുമായുള്ള നയൻതാരയുടെ പ്രശ്നം കോടതിയിലാണ്. ഡോക്യുമെന്ററിയിൽ തന്റെ അനുവാദമില്ലാതെ താൻ നിർമ്മിച്ച നാനും റൗഡി ഡാൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് പത്ത് കോടി രൂപയാണ് ധനുഷ് നഷ്ട പരിഹാരം ആവശ്യപ്പെടുന്നത്. എന്നാൽ നയൻതാര ഈ അവകാശ വാദത്തെ എതിർക്കുന്നു. ധനുഷിനെതിരെ മൂന്ന് പേജുള്ള തുറന്ന പ്രസ്താവന നയൻതാര പുറത്ത് വിട്ടു. പുറമേക്ക് കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്.

Dhanush  Nayanthara

കുബേരയാണ് ധനുഷിന്റെ പുതിയ സിനിമ. ശേഖർ കമ്മുലാണ് കുബേര സംവിധാനം ചെയ്തത്. ശേഖർ കമ്മുലയും നയൻതാരയും തമ്മിൽ മുമ്പൊരിക്കൽ അസ്വാരസ്യമുണ്ടായിട്ടുണ്ട്. ശേഖർ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് അനാമിക. 2014 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ നയൻതാരയാണ് നായികയായെത്തിയത്. ബോളിവുഡ് ചിത്രം കഹാനിയുടെ റീമേക്കാണ് അനാമിക. ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ പ്രൊമോഷന് നയൻതാര തയ്യാറാകാത്തത് സംവിധായകൻ നീരസമുണ്ടാക്കിയെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതേക്കുറിച്ച് സംവിധായകൻ സംസാരിച്ചിട്ടില്ല. എന്നാൽ പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ അനാമികയിൽ നയൻതാരയെ നായികയാക്കിയത് തെറ്റായ തീരുമാനമായിപ്പോയെന്ന് ശേഖർ കമ്മുല പറഞ്ഞിട്ടുണ്ട്. നയൻതാര വന്നാൽ സിനിമയ്ക്ക് ​ഗുണം ചെയ്യുമെന്ന് കരുതി. എന്നാൽ നയൻതാരയെ പോലൊരു താരത്തെ വെച്ച് ആ സിനിമ ചെയ്യരുതായിരുന്നു. നിർഭയ സംഭവത്തിന് ശേഷം അനാമിക പോലൊരു സിനിമ ചെയ്യുകയെന്നത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നെന്നും പറഞ്ഞ സംവിധായകൻ തനിക്ക് പറ്റിയ പിഴവ് തുറന്ന് സമ്മതിച്ചു. നയൻ‌താര സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്തിട്ടില്ലാത്ത കാലത്താണ് അനാമിക റിലീസ് ചെയ്യുന്നത്. സിനിമ പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി.

Dhanush  Nayanthara

ധനുഷും ശേഖർ കമ്മുലയും ഒരുമിച്ചുള്ള സിനിമ വരുമ്പോൾ നയൻതാരയുമായുള്ള ഇവരുടെ അകൽച്ച ചർച്ചയാകുന്നുണ്ട്. നയൻതാരയ്ക്കെതിരെ പരസ്യമായി പേരെടുത്ത് പരാമർശിക്കുന്നില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ധനുഷ് പ്രസ്താവനകൾ നടത്തുന്നുണ്ട്. കുബേരയുടെ പ്രീ റിലീസ് ഇവന്റിൽ ധനുഷ് പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എന്നെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കരിയർ തകരുമെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ അത് സാധിക്കില്ലെന്നാണ് ധനുഷ് പറഞ്ഞത്.

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു നയൻതാരയും ധനുഷും. യാരടീ നീ മോഹിനി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷം ഇവർ തമ്മിൽ അകന്നു. എന്താണിതിന് കാരണമെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. സംവിധായകൻ വിഘ്നേശ് ശിവൻ ഷൂട്ടിം​ഗിനിടെ നയൻതാരയുടെ അടുത്തതോടെ സിനിമയ്ക്ക് ശ്രദ്ധ നൽകിയില്ലെന്ന് ധനുഷ് കോടതിയിൽ ആരോപിച്ചിട്ടുണ്ട്.

More from Filmibeat

Read more about: dhanush nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X