​ഗൃഹപ്രവേശനത്തിന് പിന്നാലെ ധനുഷിനെ തേടി സന്തോഷ വാർത്ത; 150 കോടിക്ക് വാങ്ങിയത് ഭാ​ഗ്യത്തെ

കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്.

തമിഴ് സിനിമാ ലോകത്ത് ഇന്ന് വിലപിടിപ്പുള്ള നായക നടനാണ് ധനുഷ്. കാഴ്ചയിൽ ഒരു സൂപ്പർ താരത്തിന് വേണ്ട രൂപ ഭാവങ്ങളൊന്നുമില്ലാത്ത ധനുഷിന് ഇത്രയും വലിയൊരു കരിയർ വളർച്ചയുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ താരങ്ങൾക്കിടയിൽ ധനുഷും തന്റേതായ ഇടം നേടി. കരിയറിൽ അന്നും ഇന്നും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ധനുഷിന് കഴിയുന്നു.

താര മൂല്യത്തിനനുസരിച്ചുള്ള സിനിമകൾ ഒരു വശത്തും മറുവശത്ത് അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ മുഖം കാണിച്ചും ധനുഷ് തന്റെ കരിയർ ​ഗ്രാഫ് ബാലൻസ് ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയതിൽ തിരുച്ചിത്രമ്പലമായിരുന്നു ധനുഷിന്റെ വമ്പൻ ഹിറ്റായ സിനിമ. നിത്യ മേനോനും ധനുഷും തകർത്തഭിനയിച്ച സിനിമ വലിയ വിജയമായി.

Dhanush

വാത്തിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ നായികയായെത്തിയത് സംയുക്തയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാത്തി പ്രേക്ഷകരിലേക്കെത്തിയത്. സിനിമയ്ക്ക് മികച്ച കലക്ഷനാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ പ്രമുഖർ താമസിക്കുന്ന പോയസ് ​ഗാർഡനിൽ 150 കോടി രൂപയുടെ വീടാണ് ധനുഷ് തന്റെ മാതാപിതാക്കൾക്കായി വാങ്ങിയത്. ​ഗൃ​ഹപ്രവേശന ചടങ്ങിന്റെ ചിത്രങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ​ഗൃഹപ്രവേശനത്തിന് പിന്നാലെ ധനുഷിനെ തേടി സന്തോഷ വാർത്തയാണ് വന്നിരിക്കുന്നത്.

Dhanush

റിലീസ് ചെയ്ത ആ​ദ്യ രണ്ട് ദിവസം തണുപ്പൻ പ്രതികരണമായിരുന്നു തിയറ്ററിൽ നിന്നും വാത്തിക്ക് ലഭിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സിനിമ കലക്ഷനിൽ മുന്നേറി. പുതിയ വീട്ടിലേക്ക് കാലെടുത്ത് വെച്ച ശേഷമാണ് ഈ മാറ്റമുണ്ടായതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നു. ധനുഷിന്റെ ഭാ​ഗ്യ സൂചകമായാണ് തമിഴ് മാധ്യമങ്ങൾ നടന്റെ ബം​ഗ്ലാവിനെ വിശേഷിപ്പിക്കുന്നത്. വിവാഹ മോചനത്തിന് ശേഷമാണ് ധനുഷ് ഈ വീട് വാങ്ങുന്നതും.

കഴിഞ്ഞ വർഷമാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹ മോചിതരായത്. 17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് പേരും ഒരുമിച്ചാണ്. 2005 ലായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം. ഇരുവരും നേരത്തെ കുടുംബ സുഹൃത്തുക്കളായിരുന്നു.

ധനുഷിനേക്കാൾ രണ്ട് വയസ് കൂടുതലാണ് ഐശ്വര്യക്ക്. സിനിമാ രം​ഗത്ത് തന്നെ പ്രവർത്തിക്കുന്നയാളാണ് ഐശ്വര്യയും. ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Dhanush

എന്തിനാണ് ധനുഷും ഐശ്വര്യയും പിരിഞ്ഞതെന്നതിൽ വ്യക്തതയില്ല. ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ ഐശ്വര്യ നൽ‌കിയിരുന്നു. എന്നാൽ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താതെ കരിയറിൽ മാത്രം ശ്രദ്ധ കൊടുത്തതാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് അഭ്യൂഹം പരന്നിരുന്നു.

ധനുഷിനെക്കുറിച്ച് സിനിമാ ലോകത്ത് ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും ഐശ്വര്യക്കും ധനുഷിനുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. തമിഴകത്ത് വിവാദമായ സുചി ലീക്ക്സിൽ ആരോപണം വന്ന പ്രമുഖ നടൻ ധനുഷായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഒരിക്കൽ രോഷാകുലനായാണ് ധനുഷ് പ്രതികരിച്ചത്.

അസുരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിന് ലഭിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യരായിരുന്നു സിനിമയിലെ നായിക. 2019 ലിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. അടുത്തിടെ ഹോളിവുഡിലും നടൻ അഭിനയിച്ചു. 39 കാരനായ ധനുഷിന് സിനിമകളിൽ ചെറുപ്പക്കാരനായും പ്രായമുള്ളയാളായും അഭിനയിച്ച് ഫലിപ്പിക്കാനും പറ്റുന്നു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X