»   » വിക്രമിനും ധനുഷിനുമൊപ്പം നിവിന്‍ പോളി

വിക്രമിനും ധനുഷിനുമൊപ്പം നിവിന്‍ പോളി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ ഇപ്പോള്‍ വലിയൊരു സ്റ്റാര്‍ ആയിക്കഴിഞ്ഞിരിയ്ക്കുന്നു നിവിന്‍ പോളി. ഒരേ ഒരു തമിഴ് ചിത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും നിവിന്‍ പോളിയെ തമിഴകം ഏറ്റെടുത്തു കഴിഞ്ഞു. പക്ഷെ നിവിനെ തമഴ്‌നാട്ടില്‍ ഹിറ്റാക്കിയത് പ്രേമം എന്ന ചിത്രമാണ്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് താരം.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചു നടന്ന ഫിലിം ഫെയര്‍ പുരസ്‌കാര നിശയില്‍ തമിഴകത്തെ രണ്ട് പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒരു സെല്‍ഫിയില്‍ നിവിനെ കാണാന്‍ കഴിഞ്ഞു. ധനുഷും വിക്രമുമാണ് ആ രണ്ട് നടന്മാര്‍.

dhanush-selfi

ധനുഷാണ് സെല്‍ഫി എടുത്തത്. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കള്‍ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ധനുഷ് ഈ സെല്‍ഫി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

വിക്രം ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ആല്‍ബത്തില്‍ നിവിന്‍ പോളിയും അഭിനയിച്ചിരുന്നു. ചെന്നൈ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയ ദ സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തിലാണ് നിവിന്‍ അഭിനയിച്ചത്. തമിഴില്‍ നിവിന് വലിയൊരു ഭാവിയുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

English summary
Dhanush’s selfie moment with Vikram and Nivin

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam