ധനുഷ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത! വേലൈ ഇല്ലാ പട്ടധാരിക്ക് മൂന്നാം ഭാഗം വരുന്നു!!
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍താരമായ നടനാണ് ധനുഷ്. ധനുഷിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് വിഐപി. വേല്‍രാജ് സംവിധാനം ചെയ്ത ഈ ചിത്രം ജോലിയില്ലാതെ വലയുന്ന ഒരു
എന്‍ഞ്ചിനിയറിംഗ് ബിരുദധാരിയുടെ കഥയായിരുന്നു പറഞ്ഞത്. അമല പോളായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയിരുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. സിനിമാ പ്രേമികളെയെല്ലാം ആവേശം കൊളളിച്ച സിനിമകളിലൊന്നായിരുന്നു വിഐപി. ആദ്യ ഭാഗത്തിന്റെ വന്‍ വിജയമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷമായിരുന്നു വി ഐപിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നത്. ഇത്തവണ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ധനുഷ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ അമല പോള്‍,കജോള്‍ എന്നിവരായിരുന്നു നായികമാരായി എത്തിയിരുന്നത്. ആദ്യ ഭാഗത്തിനു പുറമെ ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ വി ഐപിക്ക് മൂന്നാം ഭാഗമൊരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ ധനുഷ് തന്നെയാണ് ഇക്കാര്യത്തെപ്പറ്റി സൂചന നല്‍കിയിരിക്കുന്നത്.

രണ്ടാം ഭാഗത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ ധനുഷ് സന്തോഷവാനാണെന്നും വിഐപിയുടെ മൂന്നാം ഭാഗം ഉടനുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അതേസമയം തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ധനുഷ് ഉളളത്. ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ധനുഷ് ഉളളത്. തമിഴില്‍ വടചെന്നെ എന്ന ചിത്രമാണ് ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ആടുകളം എന്ന ചിത്രത്തിനു ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വട ചെന്നൈ.


Click it and Unblock the Notifications