എന്നാലും എന്തിനാവും ധനുഷ് മുംബൈയില്‍ പുതിയ ഫ്‌ലാറ്റ് വാങ്ങിയത്?
ധനുഷ് ആരാധകര്‍ ഇപ്പോള്‍ ആകെ ആശയ കുഴപ്പത്തിലാണ്. താരം തമിഴ് നാട് വിട്ട് പോകുകയാണോ? ബോളിവുഡില്‍ തന്നെ കരിയര്‍ ഡെവലപ്പ് ചെയ്യാനാണോ ധനുഷിന്റെ പരിപാടി. ധനുഷ് മുംബൈയില്‍ ഒരു പുതിയ ഫ്ളാറ്റ് വാങ്ങിയതോടെ അങ്ങനെ ഒരു നൂറ് ചോദ്യങ്ങളാണ് ധനുഷ് ആരാധകര്‍ക്കുള്ളത്.
അന്ധേരിയിലാണ് ധനുഷൊരു ലക്ച്വറി ഫ്ളാറ്റ് വാങ്ങിയിരിക്കുന്നത്. ധനുഷിന് രാഞ്ജന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കൊടുത്ത ആനന്ദ് എല്‍ റായി താമസിയ്ക്കുന്ന അതേ ബില്‍ഡിങിലാണ് ധനുഷ് പുതിയ ഫ്ളാറ്റ് വാങ്ങിയിരിക്കുന്നതെന്നാണ് ഇതില്‍ ശ്രദ്ധേയം.

ആനന്ദ് എല്‍ റായി ഇനിയും തന്നെ വിളിച്ച് അവസരം നല്‍കുകയാണെങ്കില്‍ സന്തോഷത്തോടെ അത് സ്വീകരിയ്ക്കുമെന്ന് അടുത്തിടെ ഒരു ടോക്ക് ഷോയില്‍ ധനുഷ് പറഞ്ഞിരുന്നു. നടന്റെ പോക്ക് കണ്ടിട്ട് അധികം വൈകാതെ ചെന്നൈ വിട്ട് മുംബൈയിലേക്ക് പോകുമെന്ന് തന്നെയാണ് ആരാധകരുടെ ഭീതി.
അതേ സമയം ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് തന്റെ പുതിയ ചിത്രമായ വയ് രാജ വയ് യുടെ റിലീസിങിനായി കാത്തിരിക്കുകയാണ്. തന്റെ സിനിമാ കരിയറിന് പറ്റിയ സ്ഥലം ചെന്നൈയായതുകൊണ്ട് തന്നെ ഐശ്വര്യയ്ക്കിപ്പോള്‍ വീട് മാറാന്‍ ഒരു ഉദ്ദ്യേശവുമില്ല.
ബോളിവുഡില്‍ നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതല്ലാതെ, തമിഴ് വിട്ട് പോകില്ലെന്ന് ധനുഷ് പറഞ്ഞത് മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. അപ്പോഴും എന്തിനാണ് ധനുഷ് മുംബൈയില്‍ പുതിയ ഫ്ളാറ്റ് വാങ്ങിയതെന്ന ചോദ്യം ബാക്കി.
കെ വി ആനന്ദ് സംവിധാനം ചെയ്ത അനേകനാണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മാരി എന്ന ചിത്രമാണ് അടുത്തതായി ധനുഷിന്റെ റിലീസ്. ഇപ്പോള്‍ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരം


Click it and Unblock the Notifications