തമിഴില്‍ ഇവരിലാരാണ് പ്രേമിക്കേണ്ടത്?
മലയാളത്തില്‍ തരംഗം സൃഷ്ടിച്ച അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തമിഴില്‍ എത്തുമ്പോള്‍ ജോര്‍ജ്ജിന്റെ വേഷം ചെയ്യാന്‍ മത്സരം ആണത്രേ. എന്നാല്‍ നേരത്തെ നടന്‍ ധനുഷാണ് പ്രേമത്തിന്റെ തമിഴില്‍ പതിപ്പില്‍ നായകനാകുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍, ചിത്രത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രേമം സിനിമയുടെ നിര്‍മ്മാതാക്കളുമായി ഈക്കാര്യം സംസാരിച്ചെന്നുമാണ് കേള്‍ക്കുന്നത്.

എന്താണെങ്കിലും നായകനാകാനുള്ള നായകനാകാനുള്ള കൂടുതല്‍ സാധ്യത ധനുഷിന് തന്നെയാണെന്നാണ് പറയുന്നത്. തമിഴില്‍ പ്രേമത്തിന്റെ റീമേക്കിങ് ഓഫര്‍ ഗൗതം മേനോന് കിട്ടിയിരുന്നെങ്കിലും ഗൗതം അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പ് ചെയ്യാന്‍ അല്‍ഫോന്‍സ് പുത്രന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്


Click it and Unblock the Notifications