ധനുഷിനെ അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്തകള്‍
ചെന്നൈ: ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. അതിന് ഭാഷാ ഭേദങ്ങളൊന്നുമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ സൂപ്പര്‍സ്റ്റാര്‍ ധനുഷിനെ അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുകളുണ്ടാക്കി. ഇതിന്റെ വാസ്തവം തേടിപ്പോയപ്പോഴാണ് മനസ്സിലായത് ഇതും ഒരു ഗോസിപ്പ് മാത്രമായിരുന്നുവെന്ന്.
ധനുഷിന്റെ വേലയില്ലാ പട്ടധാരി വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഗോസിപ്പ് പടര്‍ന്നു പിടിച്ചത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ധനുഷ് പുകവലിക്കുന്ന ചിത്രം കാണിച്ചതിനെ തുടര്‍ന്ന് നടനെതിരെ കേസെടുത്തെന്നായിരുന്നു വാര്‍ത്തകള്‍.

മാത്രമല്ല, ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഈ കേസ് ഏറ്റെടുത്തെന്നും ധനുഷിനെതിരെ ശക്തമായ നിയമ നടപടികള്‍ക്കൊരുങ്ങുന്നു എന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ചിത്രത്തില്‍ രാമകൃഷ്ണ മിഷന്‍ സ്‌കൂളിനെ അവഹേളിക്കുന്ന തലത്തിലുള്ള സംഭാഷണമുള്ളതിനാല്‍ സ്‌കൂള്‍ അധികൃതരും ചിത്രത്തിനെതിരെ കേസുകൊടുത്തെന്നുമുണ്ടായിരുന്നു.
ഈ വിവാദങ്ങളിലെല്ലാം ധനുഷും ഉള്‍പ്പെട്ടതിനാലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്തകള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്ത പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും ചെയ്തു.


Click it and Unblock the Notifications