ദീപക തന്റെ സുഹൃത്താണെന്ന് ധോണി
അവസാനം ഇന്ത്യന്‍ നായകന്‍ ധോണിയ്‌ക്ക് വാതുറക്കാതെ വയ്യെന്നായി. മാധ്യമങ്ങളെക്കൊണ്ട് താന്‍ തോറ്റെന്നാണ് ധോണി പറയുന്നത്.
തന്റെ തലയിലിരുന്ന മുടി വെട്ടിക്കളഞ്ഞതിന്റെ പേരിലും ബോളിവുഡ് താരം ദീപികയുമായിച്ചേര്‍ത്ത് ഗോസിപ്പുകള്‍ മെനയുകയാണ് മാധ്യമങ്ങളെന്നാണ് ധോണി കുറ്റപ്പെടുത്തുന്നത്.
ഇനിയും മിണ്ടാതിരുന്നാല്‍ എല്ലാവരും ചേര്‍ന്ന് മറ്റെന്തെങ്കിലും പറഞ്ഞുണ്ടാക്കിയാലോ എന്നുകരുതിയാകണം നായകന്‍ മൗനം ഭഞ്‌ജിച്ചത്. മുടിമുറിച്ചത് ദീപിക പറഞ്ഞിട്ടാണെന്ന് വരെ വാര്‍ത്ത വന്നിട്ടും മിണ്ടാതിരുന്ന താരം ഇപ്പോള്‍ പറയുന്നത് തനിയ്‌ക്കും ദീപികയ്‌ക്കുമിടയില്‍ ഒന്നുമില്ലെന്നാണ്.
ക്രിക്കറ്റ് കാണാന്‍ ദീപികയെത്തിയതും ഓം ശാന്തി ഓമിന്റെ സ്‌ക്രീനിംഗിന് ധോണി പോയതുമൊക്കെ വെറും സൗഹൃദത്തിന്റെ പേരിലാണത്രേ. മൂന്നരവര്‍ഷമായി വളര്‍ത്താന്‍ തുടങ്ങിയ മുടി ഇപ്പോഴൊന്ന് വെട്ടിയേയ്‌ക്കാമെന്ന് വെച്ചതാണെന്നും ധോണി പറയുന്നു.
മാസാമാസവും തന്റെ കാമുകിമാരെ മാറ്റി അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ തന്നെ അപമാനിയ്‌ക്കുകയാണെന്നാണ് നായകന്‍ പറയുന്നത്. മാത്രമല്ല ഇപ്പോഴെങ്കിലും ഏതെങ്കിലും ഒരു പെണ്‍കുട്ടിതന്റെ കാമുകിയാണെന്ന് ഉറപ്പിച്ച് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ധോണി പറയുന്നു.
ധോണി ഇങ്ങനെ പറഞ്ഞ സ്ഥിതിയ്‌ക്ക് ദീപികയെത്തന്നെ ഉറപ്പിക്കണമെന്നും ഇനി ആ സ്ഥാനം മറ്റാര്‍ക്കും നല്‍കരുതുമെന്നമല്ലേ ധോണി അര്‍ത്ഥമാക്കിയതെന്നാണ് ഇപ്പോള്‍ ബോളിവുഡിലെ ദോഷൈകദൃക്കുകള്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications