TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ദീപക പദുകോണും ധോണിയും തമ്മില്‍ എന്തെങ്കിലും?
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മില്‍ പ്രണയിയ്ക്കുന്നതും ബന്ധം വിടുന്നതും എന്നും ബോളിവുഡിലെ ഗോസിപ്പുകാര്‍ ആഘോഷിയ്ക്കാറുണ്ട്.
ഇപ്പോള്‍ ഇവര്‍ക്കു കിട്ടിയിരിയ്ക്കുന്ന പുതിയ താരങ്ങളാരെന്നല്ലേ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ബോളിവുഡിലെ പുതിയ സുന്ദരി ദീപിക പദുകോണും. രണ്ടുപേരും തമ്മില്‍ പ്രണയമാണെന്നുതന്നെയാണ് ഗോസിപ്പുകാര്‍ പറയുന്നത്.
അല്ലെങ്കില്‍ മുംബൈയില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ഇന്ത്യ-ആസ്ത്രേലിയ ട്വൊന്റി20 ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ധോണിയെന്തിന് ദീപികയെ കളികാണാന്‍ ക്ഷണിച്ചു.
കളിക്കളത്തില്‍ മുന്നേറുന്ന ധോണിയ്ക്കും കൂട്ടര്‍ക്കും സര്‍വ്വപിന്തുണയും പ്രഖ്യാപിച്ച് ദീപിക ഗാലറിയില്‍ നിറഞ്ഞുനിന്നതെന്തിനാണ്. അതുമാത്രമല്ല ഷാരൂഖ് ഖാനുമൊത്തുള്ള പുതിയ ചിത്രമായ 'ഓം ശാന്തി ഓ'മിന്റെ പ്രത്യേക സ്ക്രീനിംഗിന് ദീപികയെന്തിന് ധോണിയെ ക്ഷണിച്ചു- ഈ ചോദ്യങ്ങളൊക്കെ എറിഞ്ഞാണ് ബോളുവുഡ് രണ്ടുപേര്‍ക്കും നേരെ നെറ്റി ചുളിയ്ക്കുന്നത്.
കാര്യങ്ങള്‍ കാണാനിരിയ്ക്കുന്നതേയുള്ളുവെന്നും ഇതൊക്കെയെത്ര കണ്ടതാണെന്നുമാണെന്നുമുള്ള ഭാവമാണ് ഇപ്പോള്‍ ബോളിവുഡിന്.
സത്യമെന്തായാലും ട്വന്റി20 ലോകകപ്പ് കയ്യിലൊതുക്കിയ ധോണിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുകളഞ്ഞെന്ന് ദീപിക പ്രഖ്യപിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യം പുതുമുഖനടന് നീഹാര്‍ പാണ്ഡേ പിന്നീട് താരപുത്രനായ രണ്‍ഭീര്‍ കപൂര്‍ ഇപ്പോഴിതാ ഇന്ത്യന്‍ നായകന് ധോണിയും. എന്തായാലും ദീപികയെ അതിശയിപ്പിക്കുന്ന നായകരുടെ എണ്ണം കൂടുകയാണ്. അവസാനം ആണുങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ദീപികയ്ക്ക് അംഗരക്ഷകനെ നിയമിക്കേണ്ടിവരുമോയെന്ന് കണ്ടറിയാം.