'റിസ്ക്കെടുത്തത് ഞാൻ, സിനിമ വിജയിച്ചത് രാംചരണിന്റെ കഴിവുകൊണ്ട്'; രാജമൗലിയെ അപമാനിച്ച ചിരഞ്ജീവിയും അരവിന്ദും

ഇന്ത്യൻ സിനിമയിൽ നിലവിലുള്ള സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകനാണ് എസ്.എസ് രാജമൗലി. തന്റെ സിനിമകളിലൂടെയാണ് രാജമൗലി എന്നും പ്രേക്ഷകരോട് സംസാരിച്ചിരുന്നത്. രാജമൗലിയാണ് സംവിധാനം എന്നത് തന്നെ വലിയൊരു പ്രതീക്ഷയാണ് എത്രകാലം അദ്ദേഹത്തിന്റെ സിനിമകൾക്കായി കാത്തിരിക്കാനും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്. ആ കാത്തിരിപ്പിന് മൂല്യം നൽകുന്ന തരത്തിലുള്ളതാകും അദ്ദേഹത്തിന്റെ സിനിമകളെന്ന് സിനിമാപ്രേമികൾക്കും അറിയാം.

ക്രിയേറ്ററ്ററെന്ന് നിസംശയം അദ്ദേഹത്തെ വിശേഷിപ്പിക്കാം. സൂപ്പർസ്റ്റാറുകൾ ഇല്ലാതെ ഗ്രാഫിക്സ് വഴി ചെയ്തെടുത്ത ഒരു ഈച്ചയെ ഉപയോ​ഗിച്ച് വരെ ഹീറോയിസത്തിന്റെ അസാമാന്യതകൾ കാണിച്ച് ആളുകളെ പിടിച്ചിരുത്തിയ ഒരേയൊരു സംവിധായകനാണ് രാജമൗലി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഇതുവരെ 12 ചിത്രങ്ങൾ മാത്രമാണ് രാജമൗലി സംവിധാനം ചെയ്തത്. അവയിൽ ഭൂരിഭാ​ഗവും വൻ വിജയം നേടിയവും ഓസ്കാർ വരെ നേടിയിട്ടുള്ളവയുമാണ്.

Rajamouli Magadheera Movie

ഓരോ സിനിമയും വളരെക്കാലമെടുത്താണ് അദ്ദേഹം ഒരുക്കുന്നത്. സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമ ഒരുക്കികൊണ്ടാണ് സംവിധാന രം​ഗത്തേക്ക് രാജമൗലി എത്തിയത്. 2001ൽ ഇറങ്ങിയ ഈ യൂത്ത്ഫുൾ എൻ്റർടെയ്നർ സൂപ്പർ ഹിറ്റായിരുന്നു. നായകനായ ജൂനിയർ എൻടിആറിന്റെ കരിയറിന്റെ തുടക്കത്തിലെ ആദ്യത്തെ ഹിറ്റുകളിൽ ഒന്നുമായിരുന്നു ഈ സിനിമ.

സിംഹാദ്രിയാണ് രണ്ടാമത്തെ ചിത്രം. സിംഹാദ്രി ടോളിവുഡിലെ പല റെക്കോർഡുകളും തകർത്ത് ഇന്റസ്ട്രി ഹിറ്റായി. രാജമൗലിയാണ് രാം ചരണിൻ്റെ രണ്ടാമത്തെ ചിത്രമായ മ​ഗാധീര സംവിധാനം ചെയ്തത്. 2007ൽ ചിരുത എന്ന ചിത്രത്തിലൂടെയാണ് രാം ചരൺ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ പുരി ജഗന്നാഥിൻ്റെ ചിരുത സമ്മിശ്ര പ്രതികരണമാണ് നേടിയത്. മാത്രമല്ല മ​ഗാധീര ചെയ്യുമ്പോൾ താരമൂല്യമുള്ള നായകനായി ചരൺ ഉയർന്നിട്ടുമില്ല.

അതുകൊണ്ട് തന്നെ മ​ഗാധീര കൊമേഴ്സ്യലി സക്സസാക്കേണ്ട ബാധ്യത കൂടി രാജമൗലിക്ക് മുകളിൽ വന്നു. അല്ലു അരവിന്ദായിരുന്നു സിനിമയുടെ നിർമ്മാതാവ്. അക്കാലത്ത് ടോളിവുഡിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു മഗാധീര. കാര്യമായ സമ്പാദ്യം ഇല്ലാതിരുന്ന കാലത്താണ് അല്ലു അരവിന്ദ് മഗാധീര നിർമ്മിച്ചത്. ബജറ്റ് ഉയരുമോയെന്ന ഭയം ഷൂട്ടിങിനിടയിൽ എല്ലാം അരവിന്ദിന് ഉണ്ടായിരുന്നു. ചരണിന് മാർക്കറ്റില്ലാത്തതിനാൽ അത് സിനിമയെ ബാധിക്കുമോയെന്ന ഭയവും അരവിന്ദിനെ അലട്ടിയിരുന്നു.

സമ്പാദ്യമെല്ലാം നിക്ഷേപിച്ചും കടം വാങ്ങിയും അരവിന്ദ് മ​ഗാധീര നിർമിച്ചു. മഗാധീര ഒരു സോഷ്യോ ഫാൻ്റസി ആക്ഷൻ, ലവ് സിനിമയായിരുന്നു. 2009ൽ പുറത്തിറങ്ങിയ മഗാധീര ബ്ലോക്ക്ബസ്റ്ററായി. ഈ ചിത്രം തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയം നേടിയ സിനിമയായി.

Rajamouli Magadheera Movie

ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിരഞ്ജീവി മ​ഗാധീരയുടെ വിജയത്തിൻ്റെ ക്രെഡിറ്റ് തന്റെ മകനും നായകനുമായ രാം ചരണിനാണ് നൽകിയത്. രാം ചരണിൻ്റെ അഭിനയവും കഴിവും കൊണ്ടാണ് മഗാധീര വിജയിച്ചതെന്നാണത്രെ ചിരഞ്ജീവി അക്കാലത്ത് പറഞ്ഞിരുന്നത്. മകന് വമ്പൻ ഹിറ്റ് സമ്മാനിച്ച രാജമൗലിയെ ചിരഞ്ജീവി ഒരിക്കൽ പോലും പ്രശംസിച്ചില്ലത്രെ.

അതുപോലെ തനിക്ക് വൻ ലാഭം നേടി തന്ന രജമൗലിക്ക് അല്ലു അരവിന്ദ് ഒരു രൂപപോലും അധികമായി നൽകിയിട്ടില്ലെന്നും പറയപ്പെടുന്നു. മാത്രമല്ല റിസ്ക്ക് എടുത്ത് വമ്പൻ ബജറ്റിൽ താനാണ് മഗാധീര നിർമ്മിച്ചതെന്നും അതുകൊണ്ട് റിസ്‌ക് കൂടുതൽ തന്റേതായിരുന്നുവെന്ന മട്ടിലായിരുന്നു രാജമൗലിയോടുള്ള അക്കാലത്തെ അരവിന്ദിന്റെ പെരുമാറ്റം. നിർമ്മാതാവെന്ന നിലയിൽ അല്ലു അരവിന്ദിന് പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങ് മ​ഗാധീരയിലൂടെ തിരികെ കിട്ടിയിരുന്നു.

തന്നെ അപമാനിച്ച സൂപ്പർ സ്റ്റാറിനോടും നിർമാതാവിനോടും രാജമൗലി പിന്നീട് പകരം വീട്ടി. അത് വാക്കുകളിലൂടെയായിരുന്നില്ല... ഈച്ച എന്ന സിനി നിർമിച്ചുകൊണ്ടായിരുന്നു. ഒരു സൂപ്പർസ്റ്റാറിന്റെ മുഖമല്ല ഈച്ച വൻ വിജയമായതിനും പാശ്ചാത്യനാടുകളിൽ പോലും സ്വീകരിക്കപ്പെട്ടതിനും പിന്നിൽ.

ചിത്രം വിജയിച്ചിട്ടുണ്ടെങ്കിൽ അത് രാജമൗലിയുടെ സംവിധാന മികവ് ഒന്ന് കൊണ്ട് മാത്രമാണ്. അതുപോലെ അല്ലു അരവിന്ദിനോടുള്ള അമർഷം കൊണ്ടാണ് രാജമൗലി അല്ലു അർജുനെ തന്റെ സിനിമകളിലേക്ക് കാസ്റ്റ് ചെയ്യാത്തതെന്നും റിപ്പോർട്ടുകളുണ്ട്.

More from Filmibeat

Read more about: rajamouli chiranjeevi allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X