കുത്തിവെപ്പിലൂടെ പെട്ടെന്ന് വണ്ണം കുറയും, പക്ഷെ പ്രശ്നമുണ്ട്; പ്രിയങ്കയും ഒസംപിക് ഉപയോഗിക്കുന്നോ?
ബോളിവുഡ് താരങ്ങൾക്കിടയിൽ ഒസംപിക് ഉപയോഗം കൂടി വരുന്നു എന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിപ്രായമുണ്ട്. ഡയബറ്രിസലിനുള്ള ഈ മരുന്ന് വണ്ണം കുറയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ബോളിവുഡ് താരങ്ങൾ അടുത്തിടെ വലിയ തോതിൽ വണ്ണം കുറച്ചതിന് പിന്നിൽ ഒസംപിക് ഉപയോഗമാണെന്നാണ് സംസാരം. കരൺ ജോഹർ. പ്രിയങ്ക ചോപ്ര എന്നിവർക്ക് വന്ന മാറ്റമാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. ഈ മരുന്ന് ഉപയോഗിക്കില്ലെന്ന് കരൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രിയങ്ക ചോപ്രയുടെ കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുന്നു.
അതേസമയം പെട്ടെന്ന് ഒരു കുത്തിവെപ്പിലൂടെ വണ്ണം കുറയ്ക്കുന്നത് ശ്വാശതമായ പരിഹാരമല്ല. ഈ രീതിക്ക് സെെഡ് എഫക്ടുണ്ടാകാനും സാധ്യതയുണ്ട്. ഈ മരുന്നിനൊപ്പം ലെെഫ് സ്റ്റെെലിലും മാറ്റം വരുത്തേണ്ടതുണ്ട്. വെയിറ്റ് ട്രെയിനിംഗും ചെയ്യണം. ആവശ്യമായ പ്രോട്ടീൻ ശരീരത്തിലെത്തുകയും വേണം. കാരണം ഒസംപിക് ഷോട്ടുകൾ എടുക്കുമ്പോൾ മസിൽ ലോസ് ഉണ്ടാകും. തുടക്കത്തിൽ ഒസംപിക് ഉപയോഗത്തിന്റെ സെെഡ് എഫക്ടുകൾ പ്രകടമാകില്ലെന്നാണ് വിദഗ്ദർ പറയുന്നത്. വൊമിറ്റിംഗ് ആണ് സാധാരണയുണ്ടാകുന്ന പ്രശ്നങ്ങളിലൊന്ന്. കൃത്യമായ മെഡിക്കൽ നിർദ്ദേശങ്ങൾ പാലിച്ച് ഒസംപിക് ഉപയോഗിച്ചില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങളും കണ്ണിന് പ്രശ്നങ്ങളും ഉണ്ടായേക്കും.

അതേസമയം ഒസംപിക് കാെണ്ട് ഗുണങ്ങളുമുണ്ട്. ബ്ലഡ് ഷുഗർ കൺട്രോൾ, ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു, ടെെപ് 2 പ്രമേഹ രോഗികളിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, കിഡ്നി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു എന്നിവയാണ് ഗുണങ്ങൾ. ഭക്ഷണം കഴിച്ച ശേഷം ശരീരത്തിൽ റിലീസ് ചെയ്യുന്ന ജിഎൽപി 1 എന്ന ഹോർമണിനെ പോലെ പ്രവർത്തിക്കുകയാണ് ഒസംപിക് ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വയറ് നിറഞ്ഞെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നതാണ് ഈ ഹോർമോൺ.
പ്രിയങ്ക ചോപ്രയും ഒസംപിക് ഉപയോഗിച്ചെന്ന വാദം
43 കാരിയാണ് പ്രിയങ്ക ചോപ്ര. അടുത്ത കാലത്തായി നടി വല്ലാതെ വണ്ണം കുറച്ചു. തന്റെ ഇരുപതുകളിലെ ഫിറ്റ്നെസ് പ്രിയങ്ക ചോപ്ര തിരിച്ച് പിടിച്ചെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഈ മാറ്റത്തിന് കാരണം ഒസംപിക് ഉപയോഗമാണെന്ന വാദം ശക്തമാണ്. ഹോളിവുഡിൽ നിരവധി താരങ്ങൾ വണ്ണം കുറയ്ക്കാൻ ഈ മരുന്ന് ആശ്രയിക്കുന്നുണ്ട്. തന്റെ സൗന്ദര്യത്തിന് പ്രിയങ്ക ചോപ്ര എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്.

കരിയറിലെ തുടക്ക കാലത്താണ് നടി മൂക്കിന് കോസ്മെറ്റിക് സർജറി ചെയ്യുന്നത്. ഈ സർജറി പാളിപ്പോയതോടെ പ്രിയങ്കയുടെ കരിയർ തന്നെ അപകടത്തിലായി. പ്രിയങ്കയെ നായികയാക്കാൻ തീരുമാനിച്ച പല ഫിലിം മേക്കേർസും തീരുമാനം മാറ്റി. രണ്ടാമത് സർജറി ചെയ്താണ് പ്രിയങ്ക ഈ പിഴവ് തിരുത്തിയത്. ഒസംപിക് ഉപയോഗിക്കുന്നുണ്ടെന്ന് പ്രിയങ്ക ചോപ്ര ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ല.
പോപ് ഗായകനായ നിക് ജോനാസിനും മകൾക്കുമൊപ്പം അമേരിക്കയിലാണ് പ്രിയങ്ക ചോപ്ര ഇന്ന് കഴിയുന്നത്. ബോളിവുഡിലെ മുൻനിര താരമായിരുന്ന പ്രിയങ്ക ചോപ്ര പിന്നീട് ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഹിന്ദി സിനിമകളിൽ നടിയെ ഇന്ന് കാണാറില്ല. 2019 ൽ പുറത്തിറങ്ങിയ സ്കെെ ഈസ് പിങ്ക് ആണ് പ്രിയങ്ക ചോപ്ര അവസാനം അഭിനയിച്ച ബോളിവുഡ് ചിത്രം. ജീ ലേ സരാ എന്ന ഹിന്ദി ചിത്രം പ്രഖ്യാപിച്ചെങ്കിലും ഈ പ്രൊജക്ട് ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ല. രാജമൗലിയുടെ പുതിയ ചിത്രത്തിൽ പ്രിയങ്ക പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











