»   » ഇതെന്തൊരു അസുഖമാ, 65 കഴിഞ്ഞു എന്ന് ഇങ്ങേരെ കണ്ടാല്‍ പറയോ.. ഒരു ചുളിവ് പോലുമില്ലല്ലോ?

ഇതെന്തൊരു അസുഖമാ, 65 കഴിഞ്ഞു എന്ന് ഇങ്ങേരെ കണ്ടാല്‍ പറയോ.. ഒരു ചുളിവ് പോലുമില്ലല്ലോ?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രായം കൂടുന്തോറും സൗന്ദര്യം വയ്ക്കുന്ന മമ്മൂട്ടിയുടെ അസുഖത്തിന് മരുന്നല്ല, കാരണം തേടി ആരാധകര്‍ അലയാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. പ്രായം ചെല്ലുന്തോറും മുഖത്തെ തെളിച്ചം കൂടിക്കൂടി വരികയാണ്.

മമ്മൂട്ടി എന്റെ ആ വേഷം നഷ്ടപ്പെടുത്തി എന്ന് അജിത്ത്, എന്തിന് വേണ്ടി... പിന്നീട് സംഭവിച്ചത് ?

ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഫോട്ടോ കൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകനും മകള്‍ക്കുമൊപ്പം ജിമ്മില്‍ വച്ചെടുത്ത ഒരു സെല്‍ഫി ഫോട്ടോ. മമ്മൂട്ടി തന്നെയാണ് സെല്‍ഫി പകര്‍ത്തിയത്.

mammootty-2

ആ മുഖത്തെ ചിരി കണ്ടോ.. ആളുകള്‍ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്ന, മെഗാസ്റ്റാര്‍ ആണെന്ന ആ തലക്കനം ഈ മുഖത്തുണ്ടോ... അത് മാത്രമോ, 65 കാരന്റെ പ്രായത്തളര്‍ച്ച വല്ലതുമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

മുടി നരച്ചത് കാണാനില്ല, കൊഴിഞ്ഞിട്ടില്ല.. കഴുത്തിലോ മുഖത്തോ പ്രായത്തിന്റേതായ ഒരു ചുളിവും കാണുന്നില്ല... ജിമ്മില്‍ പോകുമ്പോഴും മേക്കപ്പ് ഇട്ട് പോകുന്നു എന്നാരും പറയില്ലല്ലോ...

അജയ് വാസുദേവന്റെ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശ്യാംധറിന്റെ ചിത്രവും പുരോഗമിയ്ക്കുന്നു. സേതുവിന്റെ കോഴി തങ്കച്ചനാണ് അടുത്ത ചിത്രം. ജീത്തു ജോസഫ്, നാദിര്‍ഷ, കെ മധു തുടങ്ങിയവരുടെ ചിത്രങ്ങളിലും മമ്മൂട്ടി കരാറൊപ്പുവച്ചതായി വാര്‍ത്തകളുണ്ട്.

English summary
Did he look like 65 old, Mammootty's new selfie goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam