പുലിയുടെ റിലീസ് മാറ്റിയതിന് വിജയ് സംവിധായകനെ ചീത്തപറഞ്ഞു
പൊതുവെ ശാന്ത സ്വഭാവക്കാരനാണ് ഇളയ ദളപതി വിജയ്. വിജയ് യുടെ ശാന്തതയെ കുറിച്ച് പലപ്പോഴും തമിഴ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളതാണ്. പക്ഷെ അളമുട്ടിയാല്‍ ചേരയും കടിയ്ക്കും എന്നല്ലേ. അതാണ് സംഭവിച്ചത്.
പുലിയുടെ റിലീസിങ് മാറ്റിവച്ചതിന് സംവിധായകന്‍ ചിമ്പുദേവനെ വിജയ് ചീത്തപറഞ്ഞു എന്നാണ് കോളിവുഡില്‍ നിന്നും കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റിലീസ് പോലുള്ള കാര്യങ്ങള്‍ക്ക് കൃത്യമായി ഡേറ്റ് വയ്ക്കുകയും പറഞ്ഞ ഡേറ്റിന് തന്നെ അത് നടത്തുകയെന്നതും വിജയ് യുടെ കൃത്യ നിഷ്ടയാണ്. ആരാധകരെ നിരാശപ്പെടുത്താന്‍ വിജയ്ക്ക് ഒട്ടും താത്പര്യമില്ല.
ന്യായീകരിക്കാന്‍ കഴിയാത്ത കാരണം പറഞ്ഞ് പുലിയുടെ റിലീസിങ് മാറ്റിയതിനെ തുടര്‍ന്നാണത്രെ ഇപ്പോള്‍ സംവിധായകനെ വിജയ് വഴക്കു പറഞ്ഞത്. കൃത്യമായ ഡേറ്റില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലായിരുന്നുവെങ്കില്‍ എന്തിന് ഡേറ്റ് മുന്‍കൂട്ടി പ്രഖ്യാപിച്ചെന്നായിരുന്നത്രെ വിജയ് യുടെ ചോദ്യം. സെപ്റ്റംബര്‍ 17 ന് വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. ചിത്രം ഓക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍.


Click it and Unblock the Notifications











