സിമ്രാനെ കാറിൽ കയറ്റി കൊണ്ടുപോയി; ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് പറയാൻ കമൽ മടിച്ചില്ല; കാന്തരാജ്
കഴിഞ്ഞ ദിവസമാണ് കമൽ ഹാസന് 69 വയസ് പൂർത്തിയായത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം നടന് പിറന്നാൾ ആശംസകൾ അറിയിച്ചു. പ്രായം എഴുപതിനോട് അടുത്തിട്ടും കമൽ ഹാസൻ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ മുൻ പ്രണയ ബന്ധങ്ങൾ സിനിമാ ലോകത്തുണ്ടാക്കിയ സംസാരം ചെറുതല്ല. ഒട്ടനവധി സ്ത്രീകളാണ് കമലിന്റെ ജീവിതത്തിലൂടെ കടന്ന് പോയത്.
അപൂർവരാഗങ്ങൾ എന്ന സിനിമയ്ക്കിടെ ശ്രീവിദ്യയെ പ്രണയിച്ച കമൽ പക്ഷെ ഇതിനിടെ ക്ലാസിക്കൽ ഡാൻസർ വാണി ഗണപതിയുമായി അടുക്കുകയും ഇവരെ വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് ഈ ബന്ധവും വേർപിരിഞ്ഞ ശേഷം സരിക, ഗൗതമി തുടങ്ങിയ നടിമാരുമായും കമൽ ബന്ധം വെച്ചു. 90 കളിലെ സെൻസേഷനായിരുന്നു സിമ്രാനുമായും കമൽ ഹാസൻ അടുത്തിരുന്നു. കമലിനേക്കാൾ 22 വയസ് കുറവാണ് സിമ്രാന്.

അതിനാൽ തന്നെ ഈ ബന്ധം വലിയ തോതിൽ ചർച്ചയായി. എന്നാൽ പ്രണയത്തിലാണെന്ന് സിമ്രാൻ എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം 2001 ൽ പമ്മൽ കെ സംബന്ധം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കമലും സിമ്രാനും പ്രണയത്തിലായത്. അധികകാലം ഈ ബന്ധം നീണ്ടുനിന്നില്ല. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമഴ് നടനും സിനിമാ രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. കാന്തരാജ്.
വ്യക്തി ജീവിതത്തെക്കുറിച്ച് വന്ന ഗോസിപ്പുകളെ കമൽ ഗൗനിച്ചിട്ടില്ല. സരികയുമായി പിരിഞ്ഞ ശേഷം സിമ്രാനൊപ്പവും ഗൗതമിക്കൊപ്പവും കുറച്ച് നാൾ കഴിഞ്ഞു. അദ്ദേഹം അത് മറച്ച് വെച്ചിട്ടുമില്ല. കാവേരി വിഷയത്തിൽ അഭിനേതാക്കൾ പ്രതിഷേധിക്കുന്ന സമയത്ത് ആ സ്ഥലത്തേക്ക് സിമ്രാനെ കാറിൽ കയറ്റി കമൽ കൊണ്ടുപോയി. അതിൽ ആശങ്കപ്പെട്ടിട്ടില്ല. അതെ ഞാനും അവളും ഒരുമിച്ചാണ്, ഞങ്ങൾ ലിവിംഗ് ടുഗെദറിൽ ആണെന്ന് പറഞ്ഞു. ഗോസിപ്പുകളൊന്നും കാര്യമാക്കിയില്ലെന്നും കാന്തരാജ് ചൂണ്ടിക്കാട്ടി.

കമലിന്റെ സിനിമകളിലെ ചുംബനരംഗത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. പണ്ടത്തെ കാലത്തെ സിനിമകളിൽ ചുംബനരംഗം സാധാരണമായിരുന്നു. അമ്പതുകളിലാണ് അത് അവസാനിച്ചത്. അതിന് ശേഷം കമൽ ഹാസൻ പുന്നഗെെ മന്നൻ എന്ന സിനിമയിൽ ചുംബന രംഗത്തിൽ അഭിനയിച്ചു. പിന്നീടിങ്ങോട്ട് കമൽ ഹാസന്റെ ചുംബനരംഗങ്ങൾ സിനിമാ ലോകത്ത് ചർച്ചയായെന്നും കാന്തരാജ് പറയുന്നു. എന്നാൽ ഇപ്പോഴത്തെ പോലെ അശ്ലീലമായി തോന്നുന്ന ചുംബന രംഗങ്ങളായിരുന്നില്ല അവയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
സിനമാ രംഗത്ത് സജീവമായിരുന്ന കാലത്ത് സിമ്രാനെക്കുറിച്ച് ഒന്നിലേറെ ഗോസിപ്പുകൾ വന്നിട്ടുണ്ടെങ്കിലും നടി ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹിതയായി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ സിമ്രാൻ ലൈം ലൈറ്റിൽ നിന്നും അകന്നു. അതേസമയം ഇന്നും ഇടയ്ക്കിടെ സിമ്രാൻ സിനിമകളിൽ സാന്നിധ്യം അറിയിക്കാറുണ്ട്.
മറുവശത്ത് കമൽ ഹാസന്റെ ജീവിതം വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഗൗതമിയുമായി ലിവിംഗ് റിലേഷനിലായിരുന്നെങ്കിലും 2016 ൽ ഈ ബന്ധവും അവസാനിച്ചു. പിന്നീട് നടന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് കമലിന്റെ മക്കൾ. രണ്ടാം ഭാര്യ സരികയിൽ പിറന്ന മക്കളാണിവർ. സിനിമകളും രാഷ്ട്രീയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ കമൽ ഹാസൻ. കഴിഞ്ഞ ദിവസമാണ് മണിരത്നം സംവിധാനം ചെയ്യുന്ന കമലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











