»   » ഗ്രേറ്റ് ഫാദറിന്റെ വിജയം, മമ്മൂട്ടി പ്രതിഫലം ഇരട്ടിപ്പിച്ചു, ഇപ്പോള്‍ മോഹന്‍ലാലിനെക്കാള്‍ മുന്നില്‍

ഗ്രേറ്റ് ഫാദറിന്റെ വിജയം, മമ്മൂട്ടി പ്രതിഫലം ഇരട്ടിപ്പിച്ചു, ഇപ്പോള്‍ മോഹന്‍ലാലിനെക്കാള്‍ മുന്നില്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതകിഫലം വാങ്ങുന്ന താരം മോഹന്‍ലാല്‍ ആയിരുന്നു. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. തുടരെ തുടരെ വന്‍ വിജയങ്ങള്‍ നേടുകയും, ബോക്‌സോഫീസ് ചരിത്രങ്ങളെല്ലാം തന്റെ പേരിലാക്കുകയും ചെയ്ത മോഹന്‍ലാല്‍ അല്ലാതെ മറ്റാരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങേണ്ടത്?

എ പടം എന്ന് ആക്ഷേപം, മമ്മൂട്ടിയുടെ പുത്തന്‍ പണം കാണാന്‍ കുട്ടികളെ അനുവദിയ്ക്കുന്നില്ല

എന്നാല്‍ ഇപ്പോഴിതാ ലാലിന്റെ ഈ റെക്കോഡ് മമ്മൂട്ടി കടത്തിവെട്ടുന്നു. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മമ്മൂട്ടിയാണെന്നാണ് വാര്‍ത്തകള്‍.

വര്‍ഷങ്ങളായി മാറ്റിയില്ല

വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പ്രതിഫലം രണ്ടരക്കോടിയായിരുന്നു. ബോക്‌സോഫീസില് മെഗാസ്റ്റാറിന്റെ പേരില്‍ ഒരു സിനിമ പോലും ഇല്ല എന്ന കാരണത്താലാണ് പ്രതിഫലത്തില്‍ ഇത്രയും നാള്‍ മാറ്റങ്ങളൊന്നും വരാതിരുന്നത്.

ലാലിന്റെ പ്രതിഫലം

എന്നാല്‍ ഓരോ വര്‍ഷവും മോഹന്‍ലാലിന്റെ പ്രതിഫലം ഉയരുകയായിരുന്നു. പരാജയങ്ങളൊന്നും പ്രതിഫലത്തെ ബാധിച്ചുമില്ല. മലയാളത്തില്‍ മൂന്ന് മുതല്‍ നാലരക്കോടി വരെ പ്രതിഫലം വാങ്ങുന്ന മോഹന്‍ലാല്‍ തമിഴില്‍ അഞ്ച് കോടിയ്ക്ക് മേല്‍ പ്രതിഫലം വാങ്ങിയതും വാര്‍ത്തയായി.

ഇപ്പോള്‍ മമ്മൂട്ടി കൂട്ടി

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി തന്റെ പ്രതിഫലം ഒറ്റയടിയ്ക്ക് ഉയര്‍ത്തി എന്നാണ് വാര്‍ത്തകള്‍. മലയാളത്തില്‍ ഒരു സിനിമ അഭിനയിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുന്ന പ്രതിഫലം അഞ്ച് കോടി രൂപയാണത്രെ. പുലിമുരുകന് പോലും മോഹന്‍ലാല്‍ ഇത്രയും വലിയ തുക കൈപ്പറ്റിയിട്ടില്ലത്രെ.

ഗ്രേറ്റ് ഫാദര്‍ കാരണം

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയമാണത്രെ പ്രതിഫലം ഉയര്‍ത്താന്‍ മമ്മൂട്ടിയ്ക്ക് പ്രേരണയായത്. ചിത്രം അമ്പത് കോടി ക്ലബ്ബ് ലക്ഷ്യമിട്ട് കുതിയ്ക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സോഫീസ് റെക്കോഡാണ് ദ ഗ്രേറ്റ് ഫാദര്‍ നേടിയിരിയ്ക്കുന്നത്.

പുതിയ സംവിധായകരുടെ ചിത്രം

അതേ സമയം മമ്മൂട്ടി ഇപ്പോള്‍ കരാര്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും പുതിയ സംവിധായകരുടെ സിനിമകളാണ്. ആരാണ് പുതിയ സംവിധായകരെ വച്ച് മമ്മൂട്ടിയ്ക്ക് ഇത്രയും വലിയ പ്രതിഫലം നല്‍കി സിനിമ നിര്‍മിയ്ക്കാന്‍ തയ്യാറാകുന്നത് എന്ന് കണ്ടറിയാം.

English summary
Did Mammootty increase his remuneration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam