»   » ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളോടെ ദുല്‍ഖര്‍ സല്‍മാന്‍ സിനിമാരംഗത്ത് ചുവട് ഉറപ്പിച്ച് കഴിഞ്ഞു. ഇനി രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമ്മട്ടിപ്പാടമാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. പ്രേക്ഷകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അതിനിടെ ഇതാ ദുല്‍ഖര്‍ ഫാമിലിയില്‍ നിന്ന് ഒരു പുതിയ വാര്‍ത്ത കേള്‍ക്കുന്നു. ഇനി മുതല്‍ ദുല്‍ഖറിന്റെ ചിത്രങ്ങളില്‍ മമ്മൂട്ടി തീരുമാനമെടുക്കുമെന്നാണ് ആ വാര്‍ത്ത..

അടുത്തിടെ ദുല്‍ഖര്‍ അഭിനയിച്ച ചാര്‍ലി കോപ്പിയടിയാണെന്ന് പുറത്ത് വന്നതോടെയാണ് മമ്മൂട്ടി പുതിയ തീരുമാനമെടുക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്. ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കുമെന്നതാണ് മമ്മൂട്ടിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍. തുടര്‍ന്ന് വായിക്കൂ..

ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

ചിത്രത്തിലെ അഭിനയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് മമ്മൂട്ടിയ്ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും ചിത്രത്തിന്റെ ഇതിവൃത്തവും ട്രീറ്റ്‌മെന്റും ഇന്റു ദ വൈഡില്‍ നിന്നായിരുന്നുവെന്നതാണ് കാരണമായി കേള്‍ക്കുന്നത്.

ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

അഞ്ജലി മേനോന്റെ അഞ്ച് തെങ്ങ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നതായി പറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ മമ്മൂട്ടി ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

അഞ്ജലി മേനോന്റെ പേരില്‍ നേരത്തെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണം പുറത്ത് വന്നിട്ടുള്ളതിനാലാണ് അഞ്ജലി മേനോട് തിരക്കഥ ആവശ്യപ്പെടാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

ദുല്‍ഖറിന്റെ കരിയറിനെ മോശമായി ബാധിക്കും, ഇനി മമ്മൂട്ടി ഇടപ്പെടാതെ ദുല്‍ഖര്‍ ഡേറ്റ് കൊടുക്കില്ല!!

ചാര്‍ലിയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിനോട് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Did Mammootty will decide Dulquer's next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam