മോഹന്‍ലാലും കൈവിട്ടോ, ഒടിയനില്‍ നിന്ന് മഞ്ജു വാര്യരെ പുറത്താക്കി ??

By Rohini

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വളരെ പ്രതീക്ഷയോടെ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍. മടങ്ങി വരവില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം. എന്നാല്‍ ഒടിയനില്‍ നിന്ന് മഞ്ജുവിനെ പുറത്താക്കി എന്നാണ് പുതിയ വാര്‍ത്തകള്‍.

ദിലീപ് വിവാദം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണത്രെ മഞ്ജുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നത്. മഞ്ജുവിന്റെ താരമൂല്യം കുറഞ്ഞു എന്ന കാരണം പറഞ്ഞാണത്രെ ഈ തീരുമാനം. മോഹന്‍ലാലും മഞ്ജുവിനെ കൈവിട്ടോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

താരമൂല്യം നഷ്ടപ്പെട്ടു

താരമൂല്യം നഷ്ടപ്പെട്ടു

മടങ്ങി വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമൊഴിച്ചു നിര്‍ത്തിയാല്‍ മഞ്ജു വാര്യരുടെ സിനിമകളൊന്നും വലിയ വിജയങ്ങളായിരുന്നില്ല. ഊതി വീര്‍പ്പിച്ച വിജയവും താരമൂല്യവുമായിരുന്നുവത്രെ. മാത്രവുമല്ല, എല്ലാ സിനിമകളും ഏകദേശം ഒരേ ലൈനിലുള്ള സ്ത്രീപക്ഷ ചിത്രങ്ങളാണെന്ന ആരോപണവുമുണ്ടായിരുന്നു.

പ്രതിഫലം ഉയര്‍ത്തി

പ്രതിഫലം ഉയര്‍ത്തി

ഈ സാഹചര്യത്തില്‍ മഞ്ജു പ്രതിഫലം ഉയര്‍ത്തിയതിലും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നത് മഞ്ജു വാര്യരാണ്. സിനിമകള്‍ പരാജയപ്പെട്ടിട്ടും നടിയ്ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കി അഭിനയിപ്പിക്കാന്‍ പലരും തയ്യാറായതുമില്ല.

മോഹന്‍ലാല്‍ ഇടപെട്ടു

മോഹന്‍ലാല്‍ ഇടപെട്ടു

മടങ്ങി വരവില്‍ തുടക്കത്തില്‍ പല സിനിമകളില്‍ നിന്നും മഞ്ജുവിനെ പുറത്താക്കിയിരുന്നു. പ്രതിഫലം ഉയര്‍ത്തിയത് മാത്രമല്ല, ദിലീപിന്റെ ഇടപെടലും ഉണ്ടായിരുന്നു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മഞ്ജുവിന് അവസരം നല്‍കി രക്ഷകനായി എത്തിയത് മോഹന്‍ലാലാണ്.

ബിഗ് ബജറ്റ് ചിത്രങ്ങള്‍

ബിഗ് ബജറ്റ് ചിത്രങ്ങള്‍

വീണ്ടും മഞ്ജുവിന്റെ താരമൂല്യത്തിന് മങ്ങലേല്‍ക്കുന്നു എന്ന് തോന്നിയപ്പോള്‍ വീണ്ടും മോഹന്‍ലാല്‍ സഹായവുമായി എത്തി. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രം കൂടാതെ, ആയിരം കോടി ബജറ്റിലൊരുക്കുന്ന മഹാഭാരതത്തിലും മഞ്ജുവിന് ഒരു പ്രധാന വേഷമുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു.

മഹാഭാരതത്തില്‍ നിന്നും പുറത്തേക്ക്

മഹാഭാരതത്തില്‍ നിന്നും പുറത്തേക്ക്

ആയിരം കോടി മുടക്കി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന രണ്ടാം മൂഴത്തില്‍ (മഹാഭാരതം) ശക്തമായ കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി സംവിധായകന്‍ ശ്രീകുമാരമേനോന്‍ ഒരുക്കി വെച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മഞ്ജുവിന് ഈ സിനിമയും നഷ്ടമാകുമെന്നാണ് സുചനകള്‍.

ദിലീപ് വിവാദം

ദിലീപ് വിവാദം

ഊതി വീര്‍പ്പിച്ച താരമൂല്യവും അമിതമായ പ്രതിഫലവും മാത്രമല്ല മഞ്ജുവിനെ ഈ രണ്ട് ചിത്രങ്ങളില്‍ നിന്നും പുറത്താക്കാന്‍ കാരണമത്രെ. ദിലീപ് വിവാദമാണ് പ്രധാന വിഷയം. വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കവെ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ മഞ്ജു വാര്യര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X