»   » മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

പറഞ്ഞ് പറഞ്ഞ് പാപ്പരാസികള്‍ കാവ്യ മാധവനെയും ദിലീപിനെയും വിവാഹം കഴിപ്പിച്ചയച്ചു. ഇനി ലക്ഷ്യം മഞ്ജുവിലാണ്. മഞ്ജുവിനെയും ഒരു വഴിക്ക് അയച്ചാല്‍ മാത്രമേ സമാധാനമുള്ളൂ. അതുകൊണ്ട് വളരെ ഗൗരവമായി മഞ്ജുവിനുള്ള വരനെ തിരയുകയാണ് പാപ്പരാസികള്‍.

ദിലീപിന്റെ ലക്കി നായിക മഞ്ജു വാര്യരുടെ ചിത്രത്തില്‍, മഞ്ജു സ്വീകരിക്കുമോ .. ?

കാവ്യ - ദിലീപ് വിവാഹം നടന്നത് മുതല്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തകളും ഗോസിപ്പുകോളങ്ങളില്‍ നിറയുന്നുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു.

ആരാണ് വരന്‍ ?

മുംബൈയില്‍ ബിസിനസ്സ് നടത്തുന്ന ഒരാളുമായി മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം മഞ്ജുവിനോട് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

വിശ്വസിക്കാന്‍ ഒരു കാരണം?

മുംബൈയില്‍ തനിക്ക് ശത്രുക്കളുണ്ട് എന്ന് ദിലീപ് അടിക്കടി അഭിമുഖങ്ങളില്‍ പറയാറുണ്ട്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് മുംബൈ ബേസ്ഡ് ആയിട്ടുള്ള ഏജന്‍സിയാണെന്നാണ് ദിലീപ് പറഞ്ഞത്. ആ അഭിമുഖങ്ങളുമായി ചേര്‍ത്ത് വച്ചാണ് ഇപ്പോള്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

ശ്രീകുമാര്‍ മേനോനുമായി

അതിനിടയില്‍ പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധിപ്പിച്ച് മഞ്ജുവിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍..

കെട്ടിക്കുമോ?

പാപ്പരാസികള്‍ പറഞ്ഞ് പറഞ്ഞാണ് ദിലീപിനെയും മഞ്ജുവിനെയും വേര്‍പെടുത്തിയത്. കാവ്യ മാധവനെ ദിലീപ് വിവാഹം കഴിക്കാന്‍ കാരണവും പ്രണയ ഗോസിപ്പുകളാണ്. അതുപോലെ ഇനി മഞ്ജു വാര്യരെയും കെട്ടിച്ചേ അടങ്ങൂ എന്ന് പാപ്പരാസികള്‍ വല്ല പ്രതിജ്ഞയും എടുത്തിട്ടുണ്ടോ ആവോ...

English summary
Did Manju Warrier Wedding Fixed ??

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam